അഡാറ് ലവിലെ ഒറ്റ സീൻ കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി കൂടി താരമാണ് പ്രിയ. പാട്ട് പുറത്തിറങ്ങി ഒറ്റ രാത്രി കൊണ്ട് പ്രിയയുടെ പേര് വനോളം ഉയർന്നിരുന്നു. താരത്തിന്റെ പേര് രാജ്യത്തിന്റെ അതിർത്തി കടന്ന് അയൽ രാജ്യങ്ങളിൽ വരെ തരംഗ സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ സിനിമയിലെ പല സൂപ്പർസ്റ്റാറും ഇന്ന് പ്രിയയുടെ കടുത്ത ഫാനാണ്.

അഡാറ് ലവിലെ പാട്ട് ടീസറും ഹിറ്റായതിനു പിന്നാലെ പ്രിയ മലയാളം വിട്ടു പോകുന്നുവെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അതിനു മറുപടിയുമായി താരം തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത പ്രിയയുടെ ആരാധകർക്കൊരു സന്തോഷ വാർത്ത. ബോളിവുഡിലെ സൂപ്പർ ഹോട്ട് നായകൻ രൺവീർ സിങ്ങിന്റെ  നായികയായി ബോളിവുഡിൽ ആരങ്ങേറ്റം കുറിയ്ക്കുന്നു സിംബ എന്ന ചിത്രത്തിലാണ് രൺവീറിന്റെ നായികയായി പ്രിയ എത്തുന്നത്. ഡെക്കാൻ ക്രോണിക്കിളാണ് ഇതു സംബന്ധമായ   വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രം കരൺ ജൊഹറാണ് നിർമ്മിക്കുന്നത്. ചിത്രത്തിൽ രവീൺ സിങ് പോലീസ് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അവസാനം ചിത്രം തിയേറ്ററുകളിലെത്തും. മണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെ തന്നെ പ്രിയയുടെ യശസ് ബോളിവുഡിൽ വരെ ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചിത്രത്തിലേയ്ക്ക് പ്രിയയെ പരിഗണിച്ചതെന്നാണ് അണിയറയിൽ നിന്ന് ളഭിക്കുന്ന വിവരം.

Click Here : – പ്രിയ വാര്യർ ബോളിവുഡിലേയ്ക്ക്