ക്രിക്കറ്റ് താരം വീരാട് കോലിയുമായുള്ള വിവാഹത്തിന് ശേഷം അനുഷ്ക ശര്‍മ്മ നായികയായി അഭിനയിക്കുന്ന സിനിമയാണ് പരി. സൂപ്പര്‍ നാച്വറല്‍ ഹൊറര്‍ സിനിമയാണ് പരി. സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ടീസര്‍ ഞെട്ടിച്ചിരുന്നു. പിന്നാലെ മറ്റൊരു ടീസര്‍ കൂടി എത്തിയിരിക്കുകയാണ്.ചിത്രീകരണം പൂര്‍ത്തിയായ സിനിമ ഈ വരുന്ന മാര്‍ച്ചില്‍ റിലീസിനെത്തുകയാണെന്നാണ് ഇപ്പോള്‍ വന്ന ടീസറില്‍ പറയുന്നത്. എന്നാല്‍ ചങ്ങലയില്‍ ബന്ധിച്ച് കിടക്കുന്ന അനുഷ്കയുടെ നഖം തനിയെ വളരുന്ന ദൃശ്യങ്ങളടക്കമാണ് ടീസര്‍ നിര്‍മ്മിച്ചിരിക്കുന്നത്. സിനിമയുടെ വിശേഷങ്ങളിങ്ങനെ.വിവാഹശേഷം ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയുടെ നായികയാവുന്ന ഏറ്റവും പുതിയ സിനിമയാണ് പരി. മാലാഖ എന്നര്‍ത്ഥം വരുന്ന പരി എന്നാണ് സിനിമയുടെ പേര് എങ്കിലും പരി ഒരു ഹൊറര്‍ മൂവിയാണ്.ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. അതിനിടെ കഴിഞ്ഞ ദിവസം വന്ന ടീസറിലാണ് സിനിമ മാര്‍ച്ച് 2 ന് റിലീസ് ചെയ്യുമെന്ന കാര്യം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ജൂണിലായിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.
അനുഷ്കയുടെ പേടിപ്പിക്കുന്ന തരത്തിലുള്ള രൂപവും ഒപ്പം ഭയപ്പെടുത്തുന്ന നോട്ടവുമുള്ള ടീസറായിരുന്നു ആദ്യം പുറത്ത് വിട്ടത്. പരി ഒരു മുത്തശ്ശിക്കഥയല്ലെന്നാ ടാഗോട് കൂടിയാണ് അന്ന് ടീസര്‍ വന്നത്.പ്രോസിറ്റ് റോയി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് അനുഷ്ക തന്നെയാണ്. നടിയുടെ പ്രൊഡക്ഷന്‍ ഹൗസായ ക്ലീന്‍ സ്ലേറ്റ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മൂന്നാമത്തെ സിനിമയാണ് പരി.അനുഷ്കയ്ക്കൊപ്പം പരംബ്രത ചാറ്റര്‍ജി, രജത് ചാറ്റര്‍ജി, റിതബാരി ചക്രബര്‍ത്തി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ ചിത്രീകരണത്തിനിടെ അണിയറ പ്രവര്ത്തകന് അപകടത്തില്‍ മരിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരുന്നു.ഇന്ത്യ കാത്തിരുന്ന താരവിവാഹമായിരുന്നു അനുഷ്കയുടെയും വീരാട് കോലിയുടെതും. വിവാഹശേഷം കുടുംബിനിയായി ഒതുങ്ങാനൊന്നും അനുഷ്ക തയ്യാറല്ല. അതാണ് സിനിമയിലേക്കുള്ള തിരിച്ച് വരവ്.
