താരസംഘടനയായ അമ്മയുടെ തലപ്പത്തു നിന്നും ഒഴിയുകയാണെന്ന് ഇന്നസെന്റ് അറിയിച്ചതിനെത്തുടര്‍ന്നാണ് ആ സ്ഥാനത്തേക്ക് ഇനി ആരെത്തുമെന്നുള്ള തരത്തില്‍ ചര്‍ച്ചകള്‍ തുടങ്ങിയത്. യുവതലമുറ നേതൃനിരയിലേക്ക് വരുമോ അതോ പരിചയസമ്പന്നരിലേക്ക് വീണ്ടുമെത്തുമോയെന്ന തരത്തില്‍ വരെ ചര്‍ച്ചകള്‍ സജീവമായിരുന്നു.മമ്മൂട്ടിയും ഗണേഷും ഇതിന് നേതൃനിരയിലേക്ക് വരാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യന്‍ എക്സ്പ്രസാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് അമ്മയില്‍ അഭിപ്രായഭിന്നതകള്‍ രൂക്ഷമായത്. പൃഥ്വിരാജിന്റെ നിര്‍ബന്ധപ്രകാരമാണ് മമ്മൂട്ടി ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന തരത്തില്‍ ഗണേഷ് കുമാര്‍ മമ്മൂട്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു.17 വര്‍ഷത്തിന് ശേഷമാണ് ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇന്നസെന്റിന് ശേഷം നേതൃനിരയിലേക്ക് ആരെത്തുമെന്നുള്ള തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണ്. അതിനിടയിലാണ് മമ്മൂട്ടിയും ഗണേഷ് കുമാറും ഇതിനായുള്ള ഒരുക്കം തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.പൃഥ്വിരാജിനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടിയാണ് മമ്മൂട്ടി അത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് ഗണേഷ് കുമാര്‍ ആരോപിച്ചിരുന്നു. എക്സിക്യൂട്ടീവ് അംഗങ്ങളുമായി നടത്തിയ അടിയന്തരയോഗത്തിന് ശേഷമായിരുന്നു മമ്മൂട്ടി തീരുമാനം പുറംലോകത്തെ അറിയിച്ചത്.ദിലീപിനെ പുറത്താക്കിയ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി ഗണേഷ് കുമാര്‍ രംഗത്തെത്തിയപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പടെയുള്ള സൂപ്പര്‍താരങ്ങള്‍ മൗനം തുടരുകയായിരുന്നു. ഇക്കാര്യത്തില്‍ അവര്‍ പ്രതികരിച്ചിരുന്നില്ല.
