മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ ഭാവന അടുത്തിടെയാണ് വിലാഹിതയായത്. കന്നഡ നിര്‍മ്മാതാവായ നവീനുമായുള്ള അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിവാഹത്തിന് ശേഷം ഭാവന അഭിനയിക്കുമോയെന്നറിയാനായുള്ള ആശങ്ക ആരാധകരെ അലട്ടിയിരുന്നു. എന്നാല്‍ വിവാഹത്തോടെ അഭിനയം നിര്‍ത്തുന്ന നായികമാരുടെ കൂട്ടത്തിലേക്ക് താന്‍ ഉണ്ടാവില്ലെന്ന് താരം വ്യക്തമാക്കിയിരുന്നു.
സിനിമാ മേഖലയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന നവീനും താന്‍ അഭിനയം നിര്‍ത്തി വീട്ടിലിരിക്കുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു ഭാവന വ്യക്തമാക്കിയത്.വിവാഹത്തിന് ശേഷവും നായകന്മാര് സിനിമയില്‍ തുടരാറുണ്ട്. എന്നാല്‍ നായികമാരുടെ കാര്യത്തില്‍ എന്താണ് ഇത് സാധ്യമാവാത്തതെന്ന് അറിയില്ലെന്ന് ഭാവന പറയുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നവീനിന്റെ പൂര്‍ണ്ണ പിന്തുണയോടെ തന്നെയാണ് താന്‍ സിനിമയില്‍ തുടരുന്നത്. അഭിനയം നിര്‍ത്തുന്ന കാര്യത്തില്‍ നവീനും താല്പര്യമില്ല.
വിവാഹത്തിന് ശേഷം പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായതായി തോന്നുന്നില്ല. കഴിഞ്ഞ ആറ് വര്‍ഷമായി നവീനെ തനിക്ക് അറിയാം. ജീവിതത്തിലെ അടുത്ത ഘട്ടത്തിലാണ് ഇപ്പോള്‍, എല്ലാം നല്ലതായി പോവുന്നുവെന്നും ഭാവന പറയുന്നു.സിനിമയിലെത്തിയിട്ട് 15 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഭാവന. ഭാഷാഭേദമില്ലാതെ 80 ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളുമായാണ് താരം എത്തിയത്.
ജിനു എബ്രഹാം സംവിധാനം ചെയ്ത ആദം ജോണില്‍ അഭിനയിച്ചതിന് ശേഷം താരം ഇടവേളയെടുത്തിരുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിച്ചു നല്ല പുസ്തകങ്ങള്‍ വായിച്ചുമാണ് ഇടവേള ആസ്വദിച്ചത്. ആ സമയത്തും നിരവധി അവസരങ്ങള്‍ തേടിയെത്തിയിരുന്നു.നല്ല അവസരം ലഭിച്ചാല്‍ താന്‍ വീണ്ടും അഭിനയിക്കുമെന്നും താരം പറയുന്നു. മികച്ച അവസരമായി തോന്നിയതിനാലാണ് ഇന്‍സ്പെക്ടര്‍ വിക്രം സ്വീകരിച്ചതെന്നും താരം വ്യക്തമാക്കുന്നു.സിനിമ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ താന്‍ സെലക്റ്റീവാണെന്നും ഭാവന വ്യക്തമാക്കുന്നു. മലയാളമായാലും മറ്റ് ഭാഷകളായാലും വ്യത്യസ്തത നിറഞ്ഞ സിനിമകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ട്.