ആരാധകര്‍ ഏറെ നാളായി കാത്തിരുന്ന ഒന്നായിരുന്നു വിരാട് കോഹ്ലിയുടെയും അനുഷ്ക്ക ശര്‍മ്മയുടെയും വിവാഹം. ഇരുവരുടെയും പ്രണയവും വിവാഹവും സമൂഹമാധ്യമങ്ങളിലും മറ്റു ചര്‍ച്ചയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബര്‍ പതിനൊന്നിന് ഇറ്റലിയില്‍ വെച്ചാണ് ഇവര്‍ വിവാഹിതരായത്. സമുഹമാധ്യമങ്ങള്‍ ഏറെ ആഘോഷിച്ച വിവാഹമായിരുന്നു വിരുഷ്ക ദമ്പതിമാരുടെത്. വിവാഹം കഴിഞ്ഞത് മുതല്‍ ആരാധകരുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു ഇരുവരും.
ഇവരുടെ വിശേഷങ്ങള്‍ അറിയുന്നതിലും ചിത്രങ്ങള്‍ കാണുന്നതിലുമായിരുന്നു ആരാധകരുടെ താല്പര്യം. വിവാഹം കഴിഞ്ഞതു മുതല്‍ ദിവസേന ഇരുവരുടെയും നിരവധി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വരാറുണ്ട്. വിവാഹത്തിനു ശേഷം ക്രിക്കറ്റ് തിരക്കുകളുമായി വിരാട് ദക്ഷിണാഫ്രിക്കയിലേക്ക് പോയ സമയത്ത് അനുഷ്കയും ഒപ്പം പോയിരുന്നു.മല്‍സരം നടക്കുന്ന സമയത്ത് അനുഷ്ക ഗ്യാലറിയിലിരുന്ന് വിരാടിന്റെ കളി കാണുന്നതും സപ്പോര്‍ട്ട് ചെയ്യുന്നതുമായ ചിത്രങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരെയുളള എകദിന ട്വന്റി 20 പരമ്പര നേട്ടത്തിനു പിന്നാലെ വിരാട് ട്വീറ്റ് ചെയ്തപ്പോള്‍ അനുഷ്കയുടെ പിന്തുണയെക്കുറിച്ച് വിരാട് പറഞ്ഞിരുന്നു.തിരക്കുകള്‍ കഴിഞ്ഞുളള സമയം ഇവര്‍ ആഘോഷമാക്കി മാറ്റാറുണ്ട്.കഴിഞ്ഞ ദിവസം അനുഷ്ക പുറത്തുവിട്ട ഒരു ചിത്രം ഇരുവരുടെയും സ്നേഹം എത്ര മാത്രമുണ്ടെന്നതിന്റെ തെളിവാണ് കാണിച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ പറഞ്ഞത്.
വിരാട് കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ധരിച്ച വെളള നിറത്തിലുളള അതേ ടീ ഷര്‍ട്ട് അനുഷ്ക ധരിച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ചിത്രം പുറത്തു വന്നതിനു ശേഷം ആരാധകരുടെതായി നിരവധി പോസ്റ്റുകളും കമന്റുകളുമാണ് വരുന്നത്. എതായാലും ഇരുവരുടെയും പുതിയ ചിത്രം ആരാധകര്‍ എറ്റെടുത്തിരിക്കുകയാണ്.
Click Here : – എന്തിന് അതിശയിക്കണം! ഇതാണ് വിരുഷ്ക ദമ്പതികളെന്ന് ആരാധകര്‍