സിനിമയ്ക്കുള്ളിലെ കഥ പറഞ്ഞ പ്രേക്ഷക മനസില്‍ ഇടം നേടി ചിത്രമാണ് ഉദയനാണ് താരം. മലയാള സിനിമ വീണ്ടും ഈ സിനിമയെ ഓര്‍മ്മപ്പെടുത്തിയിരിക്കുകയാണ്. തിരക്കഥ മോഷ്ടിച്ച് നായകനാകുന്ന സരോജ് കുമാറിനെയാണ് ഉദയനാണ് താരം പരിചയപ്പെടുത്തിയതെങ്കില്‍ സിനിമ സ്വപ്നം കാണുന്ന ഒരു യുവാവിന്റെ തിരക്കഥ മോഷ്ടിക്കപ്പെട്ടതായുള്ള ആരോപണം ഉയര്‍ന്ന് വരികയാണിപ്പോള്‍. നിവിന്‍ പോളിയെ നായകനാക്കി ജോമോന് ടി ജോണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ കൈരളി വിഷ്ണു രാജേന്ദ്രന്റെ തിരക്കഥ മോഷ്ടിച്ചതാണ് എന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ സംവിധായകന് സിദ്ധാര്‍ത്ഥ് ശിവയാണ് കൈരളിയുടെ തിരക്കഥ ഒരുക്കുന്നത്. കപ്പല്‍ എന്ന പേരില്‍ വിഷ്ണു എഴുതിയ തിരക്കഥയാണ് കൈരളിയാകുന്നതെന്നാണ് വിഷ്ണു പറയുന്നത്.
നിവിന്‍ പോളിയുടെ പോസ്റ്റ് കൈരളി എന്ന പേരില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് നിവിന്‍ പോളി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് കണ്ടപ്പോഴാണ് തനിക്ക്് അമിളി പറ്റിയതായി വിഷ്ണു തിരിച്ചറിയുന്നത്. ഉടന്‍ തന്നെ തന്റെ കഥയേക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച് വിഷ്ണുവും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു
കപ്പല്‍ കൈരളിയാകുന്നു വിഷ്ണു എഴുതിയ കഥയുടെ പേര് കപ്പല്‍ എന്നായിരുന്നു. എന്നാല്‍ സിദ്ധാര്‍ത്ഥ് ശിവയിലേക്ക് എത്തിയപ്പോള്‍ അത് കൈരളി എന്നായി മാറി. 1979ല്‍ 49 ജീവനക്കാരുമായി കടലില്‍ അപ്രത്യക്ഷമായ എംവി കൈരളി എന്ന കപ്പിലിന്റെ ദൂരൂഹത പ്രമേയമാക്കിയാണ് കൈരളിയുുടെ കഥ രചിച്ചിരിക്കുന്നത്.
