തമിഴകം ഏറെ ചര്‍ച്ച ചെയ്ത ബ്രേക്കപ്പായിരുന്നു തൃഷ കൃഷ്ണയുടെയും ബിസിനസ്മാന് വരുണ്‍ മണിയന്റെയും. വിവാഹ നിശ്ചയം വരെ കഴിഞ്ഞ ബന്ധം തെറ്റിപ്പിരിഞ്ഞപ്പോള്‍ ശരിയ്ക്കും തൃഷ ഫാന്‍സ് ഞെട്ടി.
അതിന് ശേഷം വീണ്ടും സിനിമയില്‍ സജീവമായി തുടരുകയാണ് തൃഷ. എന്നാല്‍ ഇപ്പോഴിതാ വരുണ്‍ തെന്നിന്ത്യയിലെ മറ്റൊരു പ്രമുഖ നടിയെ വിവാഹം കഴിക്കാന്‍ പോകുന്നതായി വാര്‍ത്തകള്‍.
ആരാണ് നടി?
പൊക്കിഷം, വെപ്പം, ദേസിങ്ക രാജ, പസങ്ക 2 തുടങ്ങിയ ചിത്രങ്ങളിലൂടെയൊക്കെ ശ്രദ്ധേയായ ബിന്ദു മാധവിയെ വരുണ്‍ വിവാഹം കഴിക്കാന്‍ പോകുന്നതായിട്ടാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.
എന്താണ് അടിസ്ഥാനം?
ബിന്ദുവും വരുണും ഒരുമിച്ച് നില്ക്കുന്ന ചില സെല്‍ഫി ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നുണ്ട്. ഇരുവരും വിദേശ യാത്രകള്‍ നടത്തുന്നുണ്ട് എന്നും പ്രണയത്തിലാണെന്നുമൊക്കെയാണ് ഈ ഫോട്ടോകള്‍ക്കൊപ്പം പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്.
ഫേസ്ബുക്കിലിട്ടത് ബിന്ദു തന്നെ
ബിന്ദു മാധവി തന്നെയാണ് വരുണിനൊപ്പമുള്ള സെല്‍ഫി തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. വിഷയം വൈറലായി എന്ന് തോന്നിയപ്പോള്‍ നടി തന്നെ ഫോട്ടോ ഡിലീറ്റ് ചെയ്തു. എന്നാല്‍ അതിനകം ഫോട്ടോയും വാര്‍ത്തയും വൈറലായിരുന്നു.
തൃഷയും വരുണും
തൃഷയും വരുണും പ്രണയിച്ച് വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാമിപ്യത്തില്‍ വിവാഹ നിശ്ചയവും തുടര്‍ന്നുള്ള പാര്‍ട്ടിയും നടന്നു. എന്നാല്‍ പിന്നീട് അഭിപ്രായ വ്യത്യാസം ഉണ്ടാകുകയും തൃഷ വിവാഹത്തില്‍ നിന്ന് പിന്മാറുകയുമായിരുന്നു.
സിനിമയില്‍ സജീവമായി തൃഷ
ഇടക്കാലത്ത് തൃഷ സിനിമകളില്‍ വളരെ സെലക്ടീവാകുകയും കുറേയേറെ സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വരുണുമായുള്ള ബ്രേക്കപ്പിന് ശേഷം കന്നടയിലും മലയാളത്തിലും അരങ്ങേറ്റം കുറിച്ചത് ഉള്‍പ്പടെ സിനിമയില്‍ കൂടുതല്‍ സജീവമായിരിയ്ക്കുകയാണ് താരം.