ശ്രീദേവിയുടെ മരണത്തില്‍ ഞെട്ടിത്തരിച്ചിരിയ്ക്കുകയാണ് ഇന്ത്യന്‍ സിനിമാ ലോകം. യാതൊരു സൂചനയും തരാതെ ശ്രീദേവി അങ്ങ് പോയി… ഇന്ത്യന്‍ സിനിമയിലെ ആദ്യത്തെ സൂപ്പര്‍ ലേഡി!! ശ്രീദേവി അഭിനയിച്ച സിനിമകളെ കുറിച്ചാണ് ആളുകള്‍ സംസാരിക്കുന്നത്. പല കാരണം കൊണ്ടും ശ്രീദേവി അഭിനയിക്കാത്ത സിനിമകളും ചര്‍ച്ചയാവുന്നു. അത്തരത്തില്‍ ശ്രീദേവി കൈവിട്ട ചിത്രമാണ് ഇന്ത്യ സിനിമയിലെ ഇതിഹാസമായ ബാഹുബലി!!
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ചിത്രത്തിലേക്ക് ശ്രീദേവി ക്ഷണിച്ചിരുന്നു. രമ്യ കൃഷ്ണന് അവതരിപ്പിച്ച രാജ്യമാത ശിവകാമിയുടെ വേഷത്തിലേക്കാണ് ശ്രീദേവിയെ ക്ഷണിച്ചത്.എന്നാല്‍ ശ്രീദേവി ബാഹുബലി നിരസിച്ചു. ഇക്കാര്യം വെളിപ്പെടുത്തിയത് സംവിധായകന് എസ് എസ് രാജമൗലി തന്നെയാണ്. ശ്രീദേവി കൈവിട്ട വേഷം അതി മനോഹരമായി രമ്യ കൃഷ്ണന് അവതിരിപ്പിച്ചു.പ്രതിഫലത്തിന്റെ കാരണത്താലാണ് ശ്രീദേവി പിന്മാറിയത് എന്ന് ഗോസിപ്പുകളുണ്ടായിരുന്നു.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴില്‍ ചെയ്യുന്ന വിജയ് യുടെ പുലി എന്ന ചിത്രവുമായി ഡേറ്റ് ക്ലാഷ് ആയതിനാലാണ് ശ്രീദേവി ബാഹുബലി ഉപേക്ഷിച്ചത്.രണ്ട് ചിത്രങ്ങളിലും രാജ്ഞിയുടെ വേഷമാണ് ശ്രീദേവിയ്ക്ക് വേണ്ടി വച്ചു നീട്ടിയത്. എന്നാല്‍ അവസാന നിമിഷം പുലി പരാജയവും ബാഹുബലി ലോക സിനിമാ ചരിത്രത്തില്‍ ഇടം നേടുകയും ചെയ്തു.