sai pallavis first tamil film karu
Featured Tamil

സായ് പല്ലവിയുടെ ആദ്യ തമിഴ് ചിത്രം

പ്രേമത്തിലൂടെ മലയാളികളുടെയും യുവാക്കളുടെയും ഹൃദയം കവര്‍ന്ന സായ് പല്ലവിയുടെ തമിഴിലെ അരങ്ങേറ്റ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. എ.എല്‍.വിജയ് നാഗ ശൗര്യയെയും സായ് പല്ലവിയെയും കേന്ദ്രകഥാപാത്രങ്ങാളി ഒരുക്കുന്ന കരു എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്കാണ് പുറത്തു വിട്ടിരിക്കുന്നത്. പ്രഭു ദേവയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടിരിക്കുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയതോടെ പ്രേക്ഷകരുടെ ആകാംഷ വര്‍ദ്ധിച്ചിരിക്കുകയാണ്. പച്ചപ്പുല്‍ത്തകിടില്‍ സായ് പല്ലവിയും ഒരു പെണ്‍കുട്ടിയും പരസ്പരം ആലിംഗനം ചെയ്ത് കിടക്കുന്നതാണ് […]

Tamil

മോഹന്‍ലാല്‍ രക്ഷിച്ചു, നമിത പഴയ പ്രതാപത്തോടെ തിരിച്ചെത്തുന്നു

ഒരു സമയത്ത് തമിഴ് സിനിമാ പ്രേമികളുടെ നെഞ്ചിടിപ്പായിരുന്നു നടി നമിത. ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ ഒരു മടിയും ഇല്ലാതിരുന്ന നമിത തമിഴിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമൊക്കെ ജോഡിചേര്‍ന്നെത്തി. എന്നാല്‍ ഗ്ലാമര്‍ ലോകത്ത് തിളങ്ങുന്നതിനിടെ തടിയെ കുറിച്ച് നമിത ചിന്തിച്ചില്ല. നടി നമിതയെ ഇറക്കി വിടാന്‍ ശ്രമിച്ച വീട്ടുടമയുടെ തോന്ന്യാസത്തിനെതിരെ കോടതി ഉത്തരവ്! ശരീരത്തിന്റെ തടി അമിതാമായി കൂടുയതോടെ നമിതയുടെ സൗന്ദര്യവും അവസരങ്ങളും പോയി. നാല് വര്‍ഷത്തോളം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്ന നമിത മോഹന്‍ലാലിന്റെ പുലിമുരുകന്‍ എന്ന […]

Featured Tamil

കമല്‍ ഹാസനുമായുള്ള ബന്ധം ഞാനായിട്ട് ഒഴിവാക്കിയതാണ്: ഗൗതമി

പതിമൂന്ന് വര്‍ഷം ഒന്നിച്ച്‌ ജീവിച്ച ഗൗതമി കമല്‍ ഹാസന്‍ താരജോഡികളുടെ വേര്‍പിരിയല്‍ സിനിമാ ലോകവും ആരാധരും ഞെട്ടലോടെയാണ് കേട്ടത്. വിവാഹിതരല്ലെങ്കില്‍ കൂടിയും 13 വര്‍ഷം ഇരുവരും ലിവിംഗ് ടുഗതറായി സന്തോഷത്തോടെ കഴിഞ്ഞ് വരികെയായിരുന്നു ഈ താരജോജികളുടെ വേര്‍പിരിയല്‍. വേര്‍പിരിയാനുണ്ടായ കാരണം ഇരുവരും അന്ന് വ്യക്തമാക്കിയിരുന്നില്ലെങ്കിലും ഇപ്പോള്‍ വേര്‍പിരിയാനുണ്ടായ സാഹചര്യം ഗൗതമി തുറന്നു പറയുകയാണ്. അടുത്തിടെ ഒരു മാഗസീന് നല്‍കിയ അഭിമുഖത്തിലാണ് താരം കമലുമായി വേര്‍പിരിയാനുള്ള കാരണം വ്യക്തമാക്കുന്നത്. മകളെ നന്നായി വളര്‍ത്തണമെന്നും അമ്മ എന്ന രീതിയിലുള്ള ചുമതലകള്‍ […]

Featured Film News Malayalam Tamil

മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായി തമിഴ് നടന്‍ വിശാല്‍!

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് തമിഴ് നടന്‍ വിശാലെന്ന് റിപ്പോര്‍ട്ട് തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം മെയിലാണ്  റിലീസിങ് തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ആദ്യമായാണ് വിശാല്‍ അഭിനയിക്കുന്നത്. മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ചിത്രീകരണത്തിനു ശേഷമായിരിക്കും മോഹന്‍ലാല്‍ ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുകയെന്നാണ് സൂചന. മിസ്റ്റര്‍ ഫ്രോഡ്, ഗ്രാന്‍ഡ് മാസ്റ്റര്‍,മാടമ്പി തുടങ്ങിയ ചിത്രങ്ങളാണ് മോഹന്‍ലാല്‍ -ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലിറങ്ങിയിട്ടുള്ളത്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ വിശാല്‍ 2004 […]

Featured Film News Tamil

ആ ആരോപണം കാരണം താനും കുടുംബവും ഏറെ വിഷമിച്ചിരുന്നുവെന്ന് സൂര്യ, നിയമപരമായി നേരിടും

ജെല്ലിക്കെട്ട് വിഷയത്തില്‍ തനിക്കെതിരെ പെറ്റ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ. മൃഗസംരക്ഷണ സംഘടനയായ പെറ്റ സൂര്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് താരം ജെല്ലിക്കെട്ട് വിഷയത്തില്‍ ഇടപെട്ടതെന്നാണ് പെറ്റ ആരോപിച്ചത്. പുതിയ ചിത്രമായ എസ് 3യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ വരുമ്പോഴെല്ലാം വിഷയത്തെക്കുറിച്ചുള്ള പ്രതികരണം സൂര്യ രേഖപ്പെടുത്തിയിരുന്നു. ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴകം ഇപ്പോഴും പുകയുകയാണ്. തമിഴ് നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ട്. പെട്ടെന്നൊരു ദിനം […]

Featured Film News Tamil

തമിഴ് ജനതയുടെ വികാരം മാനിച്ച് സൂര്യ, സിങ്കം 3യുടെ റിലീസ് വീണ്ടും മാറ്റി

ജെല്ലിക്കെട്ട് വിവാദത്തില്‍ തമിഴ് ജനത ഒന്നടങ്കം പ്രതിഷേധിച്ചത് നാം കണ്ടതാണ്. പാര്‍ട്ടിയുടേയോ കൊടിയുടേയോ പിന്തുണയില്ലാതെ തമിഴ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ അണിചേര്‍ന്നിരുന്നു. ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ താരങ്ങളും രംഗത്തെത്തിയിരുന്നു. പിതിയ സിനിമയായ സിങ്കം 3 യുടെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ് സൂര്യ. വന്‍വിജയമായ സിങ്കം സീരീസിലെ മൂന്നാം ഭാഗമായ സിങ്കം 3 ജനുവരി 26 ന്് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമായ സിങ്കം 3യുടെ റിലീസ് മാറ്റിവെച്ചു. ജെല്ലിക്കെട്ട് […]

Film News Malayalam Tamil

മോഹന്‍ലാല്‍ വിളിച്ചാല്‍ മലയാളത്തിലേക്ക് വരുമെന്ന് ലക്ഷ്മി മേനോന്‍

തമിഴകത്തെ ഭാഗ്യ നായികയായിട്ടാണ് ലക്ഷ്മി മേനോന്‍ അറിയപ്പെട്ടുന്നത്. അഭിനയിച്ച സിനിമകളില്‍ ഒന്നോ രണ്ടോ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാം മികച്ച വിജയം നേടി. പക്ഷെ ഇപ്പോള്‍ ലക്ഷ്മി വളരെ സെലക്ടീവാണ്. മലയാളിയായിട്ട് പോലും ലക്ഷ്മി എന്തുകൊണ്ട് മലയാള സിനിമയില്‍ അഭിനയിക്കുന്നില്ല എന്ന ചോദ്യം പലരും നടിയോട് ചോദിക്കാറുണ്ട്. നല്ല അവസരങ്ങള്‍ ലഭിയ്ക്കാത്തത് കൊണ്ടാണ് വരാത്തത് എന്നാണ് അവരോട് ലക്ഷ്മി പറയാറുള്ളത്. ഒരാളുടെ വിളിയ്ക്കായി കാത്തിരിയ്ക്കുകയാണിപ്പോള്‍ ലക്ഷ്മി. ലാലേട്ടന്‍ വിളിച്ചാല്‍ തമിഴില്‍ എത്ര തിരക്കുണ്ടായാലും മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം […]

Featured Tamil

വിജയ് സേതുപതി ചിത്രത്തില്‍ നിന്നും ലക്ഷ്മി മേനോന്‍ പിന്മാറാന്‍ കാരണം, പകരം താരപുത്രി എത്തുന്നു!

ലക്ഷ്മി മേനോന്‍ ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ്. സിനിമാ തിരക്കുകള്‍ കാരണം പഠനം പോലും ഉപേക്ഷിച്ച നടി തനിക്ക് താത്പര്യമുള്ള സിനിമകള്‍ മാത്രമേ ഏറ്റെടുക്കാറുള്ളൂ. റെക്ക എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയുടെ നായികയായി ലക്ഷ്മി മേനോന്‍ വീണ്ടും അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു താരം ചിത്രത്തില്‍ നിന്നും പിന്മാറി എന്ന്. എന്താണ് കാരണം? വിജയ് സേതുപതി ചിത്രം പന്നീര്‍ ശെല്‍വം സംവിധാനം ചെയ്യുന്ന കറുപ്പന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി വീണ്ടും […]