വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയനില്‍ മോഹന്‍ലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ തയ്യാറെടുപ്പുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ മോഹന്‍ലാലിന് മാത്രമല്ല നായികയായി എത്തുന്ന മഞ്ജുവിനും ഒടിയന് വലിയൊരു വെല്ലുവിളിയാണെന്ന് സംവിധായകന് പറയുന്നു. ടൈസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച സ്ത്രീ കഥാപാത്രങ്ങളിലൊന്നായി മഞ്ജു വാര്യരുടെ കഥാപാത്രം മാറും. മോഹന്‍ലാലിനോടും പ്രകാശ് രാജിനോടും മത്സരിച്ച് അഭിനയിക്കേണ്ട തരത്തിലുള്ള കഥാപാത്രമാണ് മഞ്ജുവിന് വേണ്ടി മാറ്റി വെച്ചത്. മൂന്ന് വ്യത്യസ്ത ലുക്കുകളിലായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. യഥാക്രമം 20, 35, 50 ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.വില്ലന്‍ ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും വീണ്ടും ഒടിയനിലൂടെ ഒരുമിക്കുകയാണ്. മഞ്ജു വാര്യരാണ് നായികയെന്നല്ലാതെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ലായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യരുടെ കരിയറിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി ഒടിയന് മാറുമെന്നതില്‍ സംശയം വേണ്ട. മൂന്ന് ഗെറ്റപ്പുകളിലായാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇരുപതുകളില്‍ നിന്ന് മുപ്പത്തഞ്ചിലേക്കും അന്പതിലേക്കുമുള്ള മേക്കോവറാണ് പ്രധാന പ്രത്യേകത.
മലയാള സിനിമ ഒന്നടങ്കം ഉറ്റുനോക്കുന്നൊരു ബിഗ് ബജറ്റ് ചിത്രമാണ് ഒടിയന്.
