ഒരു മട്ടന്‍ ബിരിയാണി കഥയുമായി സ്രിന്റ. നീണ്ട യാത്രയ്ക്കിടയിലെ സ്വാദേറും ഭക്ഷണത്തെ കുറിച്ചാണ് സ്രിന്റ പറയുന്നത്. അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കുന്നത്. ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയാണ് ഡിണ്ടിഗല്‍ തലപ്പാക്കെട്ടി ബിരിയാണി റെസ്റ്റാറന്റിലേയ്ക്കുള്ള വഴി സ്രിന്റ കണ്ടെത്തുന്നത്.
പോകുന്നതിനിടയില്‍ ഓരോരുത്തരുടെ പേരിലായി പല ബിരിയാണി റെസ്റ്റോറന്റുകള്‍ കണ്ട സ്രിന്റ ഡിണ്ടിഗല്‍ തലപ്പാക്കെട്ടി റെസ്റ്റാറന്റ് എന്ന് പേരുള്ള ഒരു കൊച്ചുകട കണ്ടു. നാലു മേശകള്‍ മാത്രമുള്ള ചെറിയ റസ്റ്റോറന്റിന് മുന്നില്‍ ഉത്സവത്തിന്റെ തിരക്കായിരുന്നു. ഒരുപടി ബിരിയാണി ബിരിയാണിയുടെ വില കേട്ടാല്‍ ഞെട്ടും. 45 പേര്‍ക്ക് കഴിക്കാവുന്ന ഈ ബിരിയാണിയുടെ വില 2100 രൂപയാണെന്ന് സ്രിന്റ പറയുന്നു.
ബിരിയാണി കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച സ്രിന്റയെ മാനേജര്‍ മറ്റൊരു വലിയ റെസ്റ്റോറന്റിലേയ്ക്ക് നയിച്ചു. അവിടെയത്തിയ സ്രിന്റ ആദ്യം കേട്ടത് തലപ്പാക്കെട്ടി ബിരിയാണിയുടെ ചരിത്രമായിരുന്നു. ബിരിയാണി കഥകേട്ട താരം ബിരിയാണി തിരക്കിയപ്പോള്‍ അതിവിടെ കിട്ടില്ലെന്ന് ആദ്യം പറഞ്ഞുവെങ്കിലും പിന്നീട് സംഭവം കണ്മുന്നിലെത്തി.
സംഭവം കയ്യില്‍ കിട്ടിയതോടെ സ്രിന്റയുടെ നാവില്‍ കപ്പല്‍ ഓട്ടിക്കാനുള്ള വെള്ളം നിറഞ്ഞു. ജീരക ചമ്ബാവരിയുടെ ആവി പറക്കുന്ന ചോറും, ആട്ടിറച്ചിയും, മട്ടണ്‍ ഗ്രേവിയും, ദാല്‍ ചായും, അണിയന് റൈത്തയും, രണ്ടിനം അച്ചാറുകളും അടങ്ങിയ ബിരിയാണി സ്രിന്റ കൊതിയോടെ വായില്‍ വെച്ചപ്പോള്‍ രസമുകുളങ്ങള്‍ പോലെ താരത്തിന് കുളിരണിഞ്ഞു. ബിരിയാണിയാണോ ഐസ്ക്രീമാണോ എന്ന് സംശയിച്ചു പോയി സ്രിന്റ.