Featured

ആര്യയ്‌ക്കൊപ്പം കറങ്ങിനടന്ന് സയേഷ! പകല്‍ ഷൂട്ടിംഗ്! രാത്രിയിലാണ് സഞ്ചാരം

തമിഴകത്തിന്റെ പ്രിയ താരങ്ങളിലൊരാളാണ് ആര്യ. തമിഴകത്തുനിന്നും മാത്രമല്ല മലയാളക്കരയിലും അദ്ദേഹത്തിന് ആരാധകര്‍ ഏറെയാണ്. പൃഥ്വിരാജിനും ഷാജി നടേശനുമൊപ്പം നിര്‍മ്മാണത്തിലും പങ്കാളിയായിരുന്നു അദ്ദേഹം. ആരാധക പിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് താരം. അടുത്തിടെയായിരുന്നു ആര്യയും സയേഷയും തമ്മിലുള്ള വിവാഹം നടന്നത്. ആരെയായിരിക്കും താരം ജീവിതസഖിയാക്കുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വളരെ മുന്‍പേ നടന്നിരുന്നു. ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനായി റിയാലിറ്റി ഷോ നടത്തിയും ഈ താരം എത്തിയിരുന്നു. ലക്ഷക്കണക്കിന് പേരായിരുന്നു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി എത്തിയത്. ഓഡീഷനിലൂടെയായിരുന്നു മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. കളേഴ്‌സ് ചാനലിലായിരുന്നു എങ്ക വീട്ടു മാപ്പിളൈ സംപ്രേഷണം ചെയ്തത്.

Related image

വന്‍വിവാദമായിരുന്നു പിന്നീട് താരത്തെ കാത്തിരുന്നത്. മലയാളികളുള്‍പ്പടെ നിരവധി പേരായിരുന്നു പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയത്. ഗ്രാന്‍റെ ഫിനാലെ വേദിയില്‍ വെച്ച് ഞെട്ടിക്കുന്ന തീരുമാനമായിരുന്നു ആര്യ സ്വീകരിച്ചത്. ഇവരില്‍ നിന്നും ഒരാളെ കണ്ടെത്തിയാല്‍ മറ്റുള്ളവര്‍ക്ക് വിഷമമാവുമെന്നും ആരേയും വേദനിപ്പിക്കാനായി താല്‍പര്യമില്ലെന്നും ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കാനായി തനിക്ക് കൂടുതല്‍ സമയം വേണമെന്നുമായിരുന്നു താരം പറഞ്ഞത്. ഇതോടെയാണ് റിയാലിറ്റി ഷോ പ്രഹസനമായിരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നുവന്നത്. അധികം വൈകാതെ തന്നെ ആര്യയും സയേഷയും പ്രണയത്തിലാണെന്ന വിവരവുമെത്തി . ആ പ്രണയം വിവാഹത്തില്‍ കലാശിക്കുകയും. വിവാഹത്തിന് പിന്നാലെയായുള്ള ആഘോഷവും സിനിമയും ഒരുമിച്ച് കൊണ്ടുപോവുകയാണ് ഇരുവരും.

ചിത്രീകരണത്തിനിടയിലെ ഇടവേള

പകല്‍ സമയത്ത് ഷൂട്ടിംഗ് തിരക്കാണ്. ഇടവേളകളിലാണ് തങ്ങളുടെ കറക്കമെന്ന് ഇരുവരും പറയുന്നു. ഡിന്നര്‍ കഴിക്കാനായി പ്രിയതമനൊപ്പം പുറത്തേക്ക് പോയതിന്‍രെ സന്തോഷം പങ്കുവെച്ചാണ് സയേഷ എത്തിയത്. ഇരുവരും ഒരുമിച്ചായതിനാല്‍ യാത്രകളും ചിത്രീകരണവുമൊക്കെ സാധ്യമാണെന്നും ഇവര്‍ പറയുന്നു. ഹണിമൂണ്‍ ആഘോഷം കഴിഞ്ഞതിന് പിന്നാലെയായാണ് ഇരുവരും സിനിമയില്‍ ജോയിന്‍ ചെയ്തത്. ചെന്നൈയില്‍ വെച്ച് തുടങ്ങിയ ചിത്രീകരണം ഇപ്പോള്‍ യൂറോപ്പിലെത്തി നില്‍ക്കുകയാണ്.

കാപ്പാന്‍ റിലീസ് കാത്ത് ആരാധകര്‍

വിവാഹ ശേഷം ആര്യയുടേയും സയേഷയുടേതുമായി പുറത്തിറങ്ങുന്ന ആദ്യ സിനിമയാണ് കാപ്പാന്‍. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും സൂര്യയുമാണ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് നടിപ്പിന്‍ നായകനും കംപ്ലീറ്റ് ആക്ടറും ഒരുമിക്കുന്നത്. ഇങ്ങനെയൊരു അവസരം നല്‍കിയത്. സംവിധായകന് നന്ദി അറിയിച്ച് സൂര്യ എത്തിയിരുന്നു. അല്ലു സിരിഷും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളായിരുന്നു പുറത്തുവന്നത്. എന്നാല്‍ പിന്നീട് താരം പിന്‍മാറുകയും ആ വേഷത്തിലേക്ക് ആര്യ എത്തുകയുമായിരുന്നു. ഈ സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചത്. എന്‍ജികെയ്ക്ക് ശേഷം തിയേറ്ററുകളിലേക്കെത്തുന്ന സൂര്യ ചിത്രം കൂടിയാണ് കാപ്പാന്‍.

കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പ്?

ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളെന്നുള്ള റിപ്പോര്‍ട്ടുകള്‍ ഇടയ്ക്ക് പ്രചരിച്ചിരുന്നു. സയേഷ പങ്കുവെച്ച ചിത്രങ്ങളാണ് സംശയത്തിന് ഇടയാക്കിയത്. അതിന് പിന്നാലെയായി കുടുംബാംഗങ്ങള്‍ ഇത് ശരിവെച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വ്യാപകമായി പ്രചരിച്ചിരുന്നു. പാപ്പരാസികള്‍ പ്രചരിപ്പിച്ച കിംവദന്തിയായിരുന്നു അതെന്നുള്ള വിവരം പിന്നീടാണ് പുറത്തുവന്നത്. വിവാഹ ശേഷവും സിനിമകളുമായി മുന്നേറുകയാണ് ഇരുവരും.

Leave a Reply