Bollywood Featured

മുഖം മറച്ച് സഹതാരത്തിനൊപ്പം കാറിലെത്തിയ താരപുത്രി! സാറയുടെ ചിത്രങ്ങള്‍ വൈറലാക്കി പാപ്പരാസികള്‍

സ്‌ക്രീനിന് മുന്നില്‍ കാണുന്നത് പോലെയല്ല സിനിമാ ലോകമെന്ന് പലതാരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍നിര നടിമാരടക്കം സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് ഞെട്ടിച്ചിരുന്നു. സിനിമയിലെ പ്രശ്‌നങ്ങള്‍ അറിയുന്നതിനാലാണ് നടന്‍ സെയിഫ് അലി ഖാന്‍ മകള്‍ സാറയുടെ അരങ്ങേറ്റത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നത്. മകള്‍ സഞ്ചരിക്കുന്ന വഴി എങ്ങനെയായിരിക്കുമെന്ന ഭയം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഒടുവില്‍ നായികയായി ബോളിവുഡിലേക്ക് എത്തിയ സാറ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇതിനകം രണ്ട് സിനിമകളില്‍ അഭിനയിച്ച സാറയ്ക്ക് കൈനിറയെ സിനിമകളാണ്. സിനിമയില്‍ ഉദിച്ച് നിന്നതോടെ പാപ്പരാസികളുടെ കണ്ണുകള്‍ സാറയ്ക്ക് നേരെയും തിരിഞ്ഞു. ഇപ്പോഴിതാ സഹതാരത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുന്ന താരപുത്രിയുടെ ചിത്രങ്ങള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

താരപുത്രിമാരില്‍ പ്രമുഖ

ബോളിവുഡിലെ പ്രമുഖ താരപുത്രിമാരില്‍ ഏറ്റവുമധികം ആരാധകരുള്ള ആളാണ് സാറ അലി ഖാന്‍. നടന്‍ സെയിഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മൂത്ത മകളായ സാറ കഴിഞ്ഞ വര്‍ഷമാണ് ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റ ചിത്രത്തിന് പിന്നാലെ സാറ നായികയായി അഭിനയിച്ച മറ്റൊരു സിനിമ കൂടി റിലീസിനെത്തിയിരുന്നു. ആദ്യ രണ്ട് സിനിമകളിലൂടെ തന്നെ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട സാറയെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വാര്‍ത്തകളില്‍ നിറയാറുണ്ട്. സാറയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് സാറ.

കാര്‍ത്തിക് ആര്യനൊപ്പം

Image result for sara-ali-khan-with-kartik-aaryan

ബോളിവുഡിലെ യുവതാരങ്ങളില്‍ പ്രമുഖനായ കാര്‍ത്തിക് ആര്യനൊപ്പം കാറില്‍ സഞ്ചരിക്കുന്ന സാറയുടെ ചിത്രങ്ങളാണ് പുറത്ത് വന്നത്. ഇരുവരും പിന്‍സീറ്റിലിരിക്കുന്ന ചിത്രങ്ങള്‍ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തു എന്നത് മാത്രമല്ല സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു. ആരാധകര്‍ ഫോട്ടോ എടുക്കാന്‍ ചുറ്റും കൂടിയതോടെ മുഖം മറച്ച് പിടിച്ച് ഇവരില്‍ നിന്നും രക്ഷനേടാന്‍ സാറ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ പോവുകയായിരുന്നു. എന്തായാലും ഇപ്പോള്‍ ബോളിവുഡില്‍ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്നത് സാറയുടെയും കാര്‍ത്തിക്കിന്റെയും ചിത്രങ്ങളാണ്.

ഗോസിപ്പുകള്‍ക്ക് പഞ്ഞമില്ലല്ലോ

താരങ്ങളെ കുറിച്ചുള്ള ഗോസിപ്പുകള്‍ പടച്ച് വിടാന്‍ മടിയില്ലാത്തതിനാല്‍ സാറയും ആ കുരുക്കില്‍ പെട്ടിരിക്കുകയാണ്. ഒന്നിച്ചഭിനയിച്ച സിനിമയിലെ താരങ്ങളുടെ പേരില്‍ ഗോസിപ്പ് വരുന്നതിലും പ്രചാരം ലഭിക്കുന്നത് മറ്റുള്ളവരുടെ പേരിനൊപ്പം വന്നാലാണ്. ഇപ്പോള്‍ സാറയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതും അതാണ്. കാര്‍ത്തിക്കും സാറയും പ്രണയത്തിലാണെന്നാണ് പാപ്പരാസികളുടെ കണ്ടുപിടുത്തം. അതേ സമയം രണ്ട് താരങ്ങള്‍ ഒന്നിച്ച് യാത്ര ചെയ്യുന്നതില്‍ എന്താണ് കുഴപ്പമുള്ളതെന്നും അതിനുള്ളില്‍ ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നത് മോശമാണെന്നും വ്യക്തമാക്കി സാറയുടെ ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്.

കൈനിറയെ സിനിമകള്‍

കേദാര്‍നാഥിലെ സാറയുടെ പ്രകടനത്തിന് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ശേഷം രണ്‍വീര്‍ സിംഗിന്റെ നായികയായിട്ടായിരുന്നു സാറ അഭിനയിച്ചത്. സിംബ എന്ന ചിത്രത്തിലൂടെ വീണ്ടും ഹിറ്റ് സിനിമ കൊണ്ട് വന്ന് സാറ ഉയരങ്ങളിലേക്ക് എത്തി. ആദ്യ രണ്ട് സിനിമകള്‍ കഴിഞ്ഞപ്പോഴെക്കും ബോളിവുഡില്‍ സ്വന്തമായി ഒരു സ്ഥാനം ഉറപ്പിക്കാന്‍ താരപുത്രിയ്ക്ക് കഴിഞ്ഞിരുന്നു. ഇതുവരെ പേരിടാത്തൊരു സിനിമയിലാണ് സാറ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സിനിമകളിലെ പോലെ തന്നെ സാറയുടെ ഫോട്ടോഷൂട്ടുകളും വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വോഗ് മാസികയ്ക്ക് വേണ്ടി നടത്തിയ കവര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഒരു വിഭാഗം ആളുകള്‍ സാറയ്ക്കെതിരെ തിരിഞ്ഞത്. ബീച്ച് ഔട്ട് ഫിറ്റ് ലുക്കില്‍ അതീവ ഗ്ലാമറസായിട്ടാണ് സാറ പ്രത്യക്ഷപ്പെട്ടത്. ഇത്രയും ഹോട്ട് ലുക്കില്‍ സാറ വരുമെന്ന് കരുതിയില്ലെന്നാണ് ചിലര്‍ പറഞ്ഞത്.

Leave a Reply