samyuktha-varma-talking-about-biju-menon-and-family
Film News Malayalam

ബിജു മേനോന്‍ മദ്യപിക്കാറുണ്ടോ? സംയുക്ത നല്‍കിയ മറുപടി ഇങ്ങനെ, ശരിക്കും മാതൃകാ ദമ്പതികള്‍ തന്നെ

വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞുപോവുന്ന നായികമാരുടെ സ്ഥിരംശൈലി തന്നെയാണ് സംയുക്ത വര്‍മ്മയും പിന്തുടര്‍ന്നത്. ബിജു മേനോനുമായുള്ള ഓണ്‍ സ്‌ക്രീന്‍ കെമിസ്ട്രി ജീവിതത്തിലും ആവര്‍ത്തിച്ച് മുന്നേറുകയാണ് ഈ താരദമ്പതികള്‍. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിനിടയിലായിരുന്നു ഇവര്‍ പ്രണയത്തിലായത്. സ്‌ക്രീനില്‍ മാത്രമല്ല ഇവരുടെ മനസ്സിലും പ്രണയമഴ പൊഴിയുകയായിരുന്നു ആ സമയത്ത്. തുടക്കത്തിലെ എതിര്‍പ്പുകളെ തരണം ചെയ്ത് വിവാഹത്തിലേക്ക് എത്തിച്ചിരുന്നു ഇരുവരും.

മകനെ നോക്കണം

പ്രേക്ഷകര്‍ക്ക് പ്രത്യേക ഇഷ്ടമുണ്ട് ഇവരോട്. മാതൃകാ താരദമ്പതികളായാണ് ഇവരെ പലരും വിശേഷിപ്പിക്കാറുള്ളത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബൈ പറഞ്ഞുപോയെങ്കിലും ഇന്നും സംയുക്ത വര്‍മ്മയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. അഭിമുഖങ്ങളിലെല്ലാം ഇവര്‍ക്ക് നേരെ വരുന്ന ചോദ്യങ്ങളിലൊന്നാണ് സംയുക്തയുടെ തിരിച്ചുവരവ്. സിനിമയിലേക്ക് തിരിച്ചുവരുമെന്ന് താരം നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും എന്നായിരിക്കും അത് സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും താന്‍ സംതൃപ്തയാണെന്ന് സംയുക്ത വര്‍മ്മ പറയുന്നു.

സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച്

സിനിമയിലേക്ക് തിരിച്ചുവരുന്നില്ല എന്ന കാര്യത്തെക്കുറിച്ചൊന്നും തീരുമാനിച്ചിട്ടില്ല. പക്ഷേ എന്തിനാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുന്നതെന്നാണ് ചിന്തിക്കുന്നത്. മികച്ച കഥാപാത്രത്തെ ലഭിച്ചാല്‍ താന്‍ തിരിച്ചെത്തുമെന്ന് അന്നേ താരം വ്യക്തമാക്കിയിരുന്നു. അത് തന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചിട്ടുള്ളത്. അത്രയധികം ഇഷ്ടപ്പെട്ട കഥാപാത്രമാണെങ്കില്‍ മാത്രമേ അത് സംഭവിക്കുകയുള്ളൂ. പണത്തിന് വേണ്ടിയോ പ്രശസ്തിക്ക് വേണ്ടിയോ അഭിനയിക്കേണ്ട കാര്യം തനിക്ക് ഇപ്പോഴില്ലെന്നും അവര്‍ പറയുന്നു.

മകനെ നോക്കണം

ബിജു മേനോന്റെ സിനിമാതിരക്കുകള്‍ക്കിടയില്‍ താന്‍ അഭിനയിക്കാനിറങ്ങിയാല്‍ മകന്റെ കാര്യം ബുദ്ധിമുട്ടിലാവും. ആകെ സ്‌ട്രെസ് നിറഞ്ഞ തരത്തിലേക്ക് ജീവിതം മാറും. മകന്റെ കാര്യം തന്റെ ഉത്തരവാദിത്തമാണ്. വീട്ടിലിരിക്കുകയാണെങ്കില്‍ക്കൂടിയും അത് താന്‍ കൃത്യമായി ആസ്വദിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി. സുഗമമായാണ് ഇപ്പോള്‍ ജീവിതം മുന്നേറുന്നത്. അതില്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ല.

അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ല

നായികയായി നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് താരം കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വിവാഹത്തിന് ശേഷം അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് ബിജു മേനോന് വിയോജിപ്പുണ്ടെന്ന തരത്തിലായിരുന്നു നേരത്തെ പ്രചാരണങ്ങള്‍. എന്നാല്‍ അത്തരത്തില്‍ യാതൊരുവിധ എതിര്‍പ്പും അദ്ദേഹത്തിനില്ല. ബിജു മേനോന്‍ തന്നെ ഇത് വ്യക്തമാക്കിയിരുന്നു.

എല്ലാം ലൈറ്റായി എടുക്കാന്‍ തുടങ്ങി

എല്ലാം ലൈറ്റായി എടുക്കാന്‍ തുടങ്ങി

സിനിമയില്‍ നിന്നും നേരിട്ടാണ് താന്‍ ബിജുവിന്റെ കുടുംബത്തിലേക്ക് പ്രവേശിച്ചത്. വലിയ കുടുംബമായിരുന്നു അവരുടേത്. നാല് സഹോദരന്‍മാരും അവരുടെ ഭാര്യമാരും കുട്ടികളുമൊക്കെയായി നിറയെ ആളുകള്‍. അതിനിടയില്‍ നമ്മള്‍ എങ്ങനെ നില്‍ക്കണമെന്നും പെരുമാറണമെന്നും പഠിപ്പിച്ചത് തന്നത് ബിജുവാണ്. എല്ലാ കാര്യങ്ങളെയും ലൈറ്റായി സമീപിക്കാന്‍ പഠിപ്പിച്ചു.

 സ്വകാര്യതയെ മാനിക്കുന്നു

ബിജു മേനോന്‍ മദ്യപിക്കുമോ?

ബിജു മേനോന്‍ മദ്യപിക്കുമോയെന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു. അത് തന്നെയാണ് ഇവരുടെ ജീവിതത്തിന്റെ വിജയവും. ജോലി കഴിഞ്ഞ് വരുമ്പോള്‍ ആ സമ്മര്‍ദ്ദം തീര്‍ക്കാനായി ഓരോരുത്തരും ഓരോ കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇക്കാര്യത്തെക്കുറിച്ച് താരപത്നി പറഞ്ഞത് ഇങ്ങനെയാണ്.

ബിജു മേനോന്‍ മദ്യപിക്കുമോ?

മകനെ വളര്‍ത്തുന്നത് 11 വയസ്സുകാരനായ ദക്ഷ് ധാര്‍മ്മിക്കിന്റെ പ്രിയപ്പെട്ട അമ്മയാണ് സംയുക്ത വര്‍മ്മ. സിനിമാതിരക്കിനിടയില്‍ അച്ഛനൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാന്‍ കിട്ടാത്തതിന്‍രെ കുറവൊക്കെ അമ്മയിലൂടെയാണ് മകന്‍ തീര്‍ക്കുന്നത്. അവന്റേതായ സ്വാതന്ത്ര്യം അവന് നല്‍കുന്നുണ്ട്. വളരെ കര്‍ക്കശക്കാരിയായ അമ്മയല്ല താനെന്നും താരം പറയുന്നു. എന്ത് കാര്യം ചെയ്ത് കഴിഞ്ഞാലും അതേക്കുറിച്ച് അവനോട് കൃത്യമായി ചോദിക്കാറുണ്ട്.

 

Leave a Reply