rambha-facebook-post-latest-photo-viral
Film News Tamil

രംഭ വിവാഹമോചനം നേടിയോ? കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പില്‍ താരം

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു രംഭ. ഭാഷാഭേദമില്ലാതെ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന ഈ അഭിനേത്രി ചുരുങ്ങിയ കാലം കൊണ്ടാണ് പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ചത്. അമൃത എന്ന പേരുമായാണ് താരം സിനിമയിലേക്കെത്തിയത്. പിന്നീട് രംഭ എന്നാക്കി മാറ്റുകയായിരുന്നു. മലയാളികള്‍ എന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.

വിവാഹമോചനമെന്ന് പറഞ്ഞവര്‍ക്കുള്ള ശക്തമായ മറുപടി

വിവാഹത്തോടെ സിനിമാജീവിതം ഉപേക്ഷിക്കുന്ന പതിവ് ശൈലി തന്നെയായിരുന്നു രംഭയും പിന്തുടര്‍ന്നത്. ഹരിഹരന്‍ സംവിധാനം ചെയ്ത സര്‍ഗത്തിലൂടെയാണ് രംഭ മലയാള സിനിമയിലേക്ക് എത്തിയത്. ചമ്പക്കുളം തച്ചന്‍, സിദ്ധാര്‍ത്ഥ, ക്രോണിക് ബാച്ചിലര്‍, മയിലാട്ടം, കൊച്ചിരാജാവ് തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ബിസിനസ്സുകാരനായ ഇന്ദ്രകുമാര്‍ പത്മനാഭനാണ് താരത്തെ ജീവിതസഖിയാക്കിയത്. രണ്ട് പെണ്‍കുട്ടികളുണ്ട് ഈ ദമ്പതികള്‍ക്ക്.

മൂന്നാമത്തെ അതിഥിയെ വരവേല്‍ക്കാനൊരുങ്ങുന്നു മൂന്നാമതും അമ്മയാവാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് രംഭ പോസ്റ്റ് ചെയ്ത കുറിപ്പും ചിത്രവും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. നിറവയറുമായി സന്തോഷത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. സന്തോകരമായ നിമിഷത്തില്‍ തനിക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും താരം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരം പുതിയ വിശേഷം പങ്കുവെച്ച് രംഗത്തെത്തിയത്.

സിനിമയിലേക്കുള്ള തിരിച്ചുവരവ്

വിവാഹമോചനമെന്ന് പറഞ്ഞവര്‍ക്കുള്ള ശക്തമായ മറുപടി രംഭ വിവാഹ മോചിതയാവാന്‍ പോകുന്നുവെന്ന തരത്തില്‍ നേരത്തെ നിരവധി തവണ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഭര്‍ത്താവിനൊപ്പം കാനഡയില്‍ സുഖമായി കഴിയുന്നതിനിടയിലാണ് ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചത്. പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് താരം തന്നെ വ്യക്തമാക്കിയതോടെയാണ് ആരാധകര്‍ക്ക് ആശ്വാസമായത്. പിന്നീടും ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ ആവര്‍ത്തിച്ചിരുന്നു.

ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യം രംഭ ഭര്‍ത്താവുമായി പിരിഞ്ഞുവെന്നും കുട്ടികളെ വിട്ടുകിട്ടാനായി കോടതിയെ സമീപിച്ചുവെന്ന തരത്തില്‍ വരെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആരോ കെട്ടിച്ചമച്ച വാര്‍ത്തയാണിതെന്ന് താരം വ്യക്തമാക്കിയിരുന്നു. രണ്ട് പെണ്‍കുട്ടികളെക്കൂടാതെ മൂന്നാമതും അമ്മയാവാന്‍ പോവുന്നതിന്റെ സന്തോഷത്തിലാണ് താരകുടുംബമിപ്പോള്‍. പാപ്പരാസികള്‍ക്കുള്ള ശക്തമായ മറുപടി കൂടിയാണ് താരം നല്‍കിയിട്ടുള്ളത്.

സിനിമയിലേക്കുള്ള തിരിച്ചുവരവ് വിവാഹ ശേഷം പല അഭിനേത്രികളും സിനിമയിലേക്ക് തിരിച്ചുവരാറില്ല. കുടുംബജീവിതവുമായി ബന്ധപ്പെട്ട തിരക്കുകല്‍ ആസ്വദിച്ച് കഴിയാറാണ് പതിവ്. അതേ ശൈലി തന്നെയാണ് ഈ അബിനേത്രിയും സ്വീകരിച്ചത്. ഭര്‍ത്താവിനെ ബിസിനസില്‍ സഹായിച്ച് കുടുംബ കാര്യങ്ങള്‍ നോക്കി കഴിയുന്നതിനിടയിലും താരത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ആരാധകര്‍ ചോദിക്കാറുണ്ടായിരുന്നു. എന്നാല്‍ സിനിമയിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് താരം ഇതേവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply