പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. കൈ നിറയെ സിനിമകളുമായി താരം ഇടക്കാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമൊരു മലയാള ചിത്രവുമായി താരം എത്തുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ആഷിഖ് വന്ന ദിവസം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തില്‍ തിരിച്ചുവരവറിയിക്കുന്നത്. ഇടക്കാലത്ത് ഡി ഫോര്‍ ഡാന്‍സിന്റെ ജഡ്ജായി പ്രിയാമണി എത്തിയിരുന്നു.
മോഡലിംഗിലൂടെയാണ് പ്രിയാമണി സിനിമയിലേക്ക് എത്തിയത്. ദേശീയ പുരസ്കാരമുള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ താരം കന്വഡയിലും തെലുങ്കിലും ബോളിവുഡിലുമെല്ലാം താന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ഇവന്റ് ഓര്‍ഗനൈസറായ മുസ്തഫയെയാണ് താരം വിവാഹം ചെയ്തത്. വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിച്ച തെറ്റിദ്ധാരണയെക്കുറിച്ച് താരം അടുത്തിടെ തുറന്നുപറഞ്ഞിരുന്നു.
പ്രിയാമണിയുടെ പ്രണയം പ്രണയിച്ച് വിവാഹിതരായവരാണ് പ്രിയാമണിയും മുസ്തഫയും. സിസിഎല്‍ സമയത്താണ് താരം ഇവന്റ് മാനേജരായ മുസ്തഫയെ പരിചയപ്പെട്ടത്. ആദ്യ കാഴ്ചയിലെ തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വിവാഹത്തിന് മുന്‍പ് നിരവധി തവണ ഗോസിപ്പ് കോളങ്ങളില്‍ പ്രിയാമണി നിറഞ്ഞു നിന്നിരുന്നു. താരം തന്നെയാണ് പിന്നീട് പ്രണയത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.
തുറന്നുപറഞ്ഞത് സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുന്നതിനിടയില്‍ പ്രിയാമണി തന്നെയായിരുന്നു അക്കാര്യത്തെക്കുറിച്ച് മുസ്തഫയോട് പറഞ്ഞത്. മുംബൈയിലെ ഒരു ചടങ്ങിനിടയില്‍ വെച്ചായിരുന്നു താരം തന്റെ പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞതിന് ശേഷം പൊട്ടിക്കരഞ്ഞുപോയെന്ന് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു.
മുസ്തഫയുടെ പ്രതികരണം പൊതു ചടങ്ങിനിടയിലെ തുറന്നുപറച്ചിലും പൊട്ടിക്കരച്ചിലുമൊക്കെ മുസ്തഫയെ അത്ഭുതപ്പെടുത്തിയിരുന്നു. അപ്പോള്‍ തന്നെ യെസ് പറയുകയായിരുന്നു. അധികം താമസിയാതെ തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. വിവാഹത്തിന് മുന്‍പ് നിരവധി വേദികളില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. പ്രിയാമണി വിധികര്ത്താവായെത്തിയിരുന്ന ഡി ഫോര്‍ ഡാന്‍സിലും ഇരുവരും ഒരുമിച്ചെത്തിയിരുന്നു.
നേരത്തെ തന്നെ തീരുമാനിച്ചിരുന്നു സൗഹൃദം പ്രണയത്തിലും പിന്നീട് വിവാഹത്തിലേക്കും എത്തുന്നതിനിടയില്‍ വിവാഹം എങ്ങനെ നടത്തണമെന്ന കാര്യത്തെക്കുറിച്ച് ഇരുവരും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. രണ്ട് മതത്തിന്റെയും വിശ്വാസം വ്രണപ്പെടുത്താത്ത രീതിയിലാവണം വിവാഹമെന്നായിരുന്നു ഇരുവരും ആഗ്രഹിച്ചത്. അപ്രകാരം തന്നെയാണ് വിവാഹം നടത്തിയതും.
മതം മാറുമെന്ന് കരുതിയവര്‍ക്ക് തെറ്റി വിവാഹ ശേഷം പ്രിയാമണി മതം മാറുമെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ ഇതുവരെയും അതിന്റെ ആവശ്യം വന്നിട്ടില്ലെന്ന് താരം പറയുന്നു. മുസ്ലീമിനെ വിവാഹം ചെയ്തുവെന്ന് വെച്ച് താന്‍ മതം മാറണമെന്നുണ്ടോയെന്നും താരം ചോദിക്കുന്നു. സ്പെഷല്‍ മാരേജ് ആക്ട് പ്രകാരമാണ് തങ്ങള്‍ വിവാഹിതരായത്. അതിനാല്‍ മതപരിവര്‍ത്തനമൊന്നും ആവശ്യമായി വന്നിട്ടില്ല.