ഒറ്റ കണ്ണടി സീന്‍ കൊണ്ട് വൈറലായ നായികയാണ് പ്രിയ പ്രകാശ് വാര്യര്‍. ഒരു ഇന്റര്‍നാഷണല്‍ ക്രഷ് ആയി പ്രിയ മാറിയത് ഒറ്റ രാത്രി കൊണ്ടാണ്. ബോളിവുഡ്, ടോളിവുഡ് സെലിബ്രിറ്റികള്‍ പോലും പ്രിയയെ പ്രശംസിച്ച് രംഗത്തെത്തി. എന്നാല്‍ പ്രശസ്തിയ്ക്കൊപ്പം ചില പ്രശ്നങ്ങളും പ്രിയയ്ക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ അത് ആവിഷ്കാര സ്വാതന്ത്രമാണെന്നും സിനിമ ആവശ്യപ്പെട്ടാല്‍ ഇനിയും കണ്ണിറുക്കും എന്നുമാണ് പ്രിയ പറയുന്നത്.ഒമര്‍ ലാലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ്വ് എന്ന ചിത്രത്തിലാണ് പ്രിയയുടെ കണ്ണടി സീന്‍ വൈറലായത്.
ചിത്രത്തിലെ മാണിക്യ മലരായ പൂവേ എന്ന പാട്ടിന്റെ രംഗത്ത് മുപ്പത് സെക്കന്റ് മാത്രമുള്ള ഒരു സീനിലാണ് പ്രിയയുടെ കണ്ണടി.നിമിഷ നേരം കൊണ്ട് ആ കണ്ണടി രംഗം തരംഗമായി. എക്സ്പ്രഷന്‍ ക്വീന്‍ എന്നാണ് ഇന്ത്യ മുഴുകെ പ്രിയയെ വിശേഷിപ്പിച്ചത്. ദേശീയ മാധ്യമങ്ങള്‍ പോലും പ്രിയയെ ഏറ്റെടുത്തു.എന്നാല്‍ പ്രശസ്തിയ്ക്കൊപ്പം ചില പ്രശ്നങ്ങളും പ്രിയയ്ക്ക് നേരിടേണ്ടി വന്നു. മുസ്ലീം മത വികാരത്തെ പ്രിയ കണ്ണിറുക്കി വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. കേരളത്തിന് പുറത്ത് നിന്നാണ് പരാതി വന്നത്.
ഹൈദരാബാദ് സ്വദേശി നല്കിയ കേസ് കോടതിയിലെത്തി. എന്നാല്‍ അത് സംവിധായകന്റെ ആവിഷ്കാരസ്വാതന്ത്രമാണെന്ന് കോടതി വിധിച്ചു. ഇത് എല്ലാ സംവിധായകര്‍ക്കും ആത്മവിശ്വാസം നല്കുന്ന വിധിയാണെന്ന് പ്രിയ പറയുന്നു.
സിനിമയുടെ പേരില്‍ വന്ന വിവാദങ്ങളൊന്നും തന്നെ തളര്‍ത്തുന്നില്ല എന്ന് പ്രിയ പറയുന്നു. വളരെ അധികം ആഗ്രഹിച്ച് സിനിമയില്‍ എത്തിയതാണ്. വിവാദങ്ങളെയെല്ലാം പോസിറ്റിവായി മാത്രമേ കാണുന്നുള്ളൂ.
പാട്ടിന്റെ പേരില്‍ ഒരുപാട് ട്രോളുകള്‍ വൈറലായിട്ടുണ്ട്. അതൊന്നും എന്നെ മടുപ്പിച്ചിട്ടില്ല. അതേ സമയം എല്ലാം ആസ്വദിച്ചിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പല ട്രോളുകളും കണ്ട് ഞാന്‍ ചിരിച്ചു.കണ്ണടി കാരണമാണ് ആ സീന്‍ വൈറലായത്. വിവാദമാതും ആ കണ്ണടി സീനാണ്. സിനിമ ആവശ്യപ്പെട്ടാല്‍ ഇനിയും കണ്ണടിയ്ക്കും എന്ന് പ്രിയ പ്രകാശ് വാര്യര്‍ പറഞ്ഞു.യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കും ഇങ്ങനെ കണ്ണടിച്ചിട്ടില്ല. അന്ന് ആദ്യമായി ചെയ്തു നോക്കിയതാണ്. അതുകൊണ്ടാവാം ആ സീനില്‍ ഇത്രയേറെ പുതുമ അനുഭവപ്പെട്ടത് എന്നും പ്രിയ പറയുന്നു.
യഥാര്‍ത്ഥ ജീവിതത്തില്‍ ഒരിക്കും ഇങ്ങനെ കണ്ണടിച്ചിട്ടില്ല. അന്ന് ആദ്യമായി ചെയ്തു നോക്കിയതാണ്. അതുകൊണ്ടാവാം ആ സീനില്‍ ഇത്രയേറെ പുതുമ അനുഭവപ്പെട്ടത് എന്നും പ്രിയ പറയുന്നു.