വര്‍ഷാവസാനം യാത്രയ്ക്കായി മാറ്റി വെക്കാറുണ്ടെന്ന് നേരത്തെ ഒരഭിമുഖത്തിനിടയില്‍ പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. പുതുവര്‍ഷത്തിന് ഇത്തവണ ഏത് സ്ഥലമാണ് തിരഞ്ഞെടുക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു അന്ന് താരം പറഞ്ഞത്. എത്ര തിരക്ക് പിടിച്ച ഷെഡ്യൂളാണെങ്കിലും വര്‍ഷാന്ത്യത്തിലെ യാത്രയുടെ കാര്യത്തില്‍ മാറ്റമുണ്ടാവില്ലെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. അത് ഇത്തവണയും തുടര്‍ന്നു. സുപ്രിയയ്ക്കൊപ്പം ലണ്ടനിലേക്കാണ് താരം ഇത്തവണ പറന്നത്.ലണ്ടന്‍ യാത്രയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. സുപ്രിയയോടൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലെ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മകളുടെ സ്വകാര്യതയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ളതിനാല്‍ മകളുടെ ചിത്രങ്ങളൊന്നും താരം പുറത്തുവിട്ടിട്ടില്ല. ചിത്രങ്ങളിലൂടെ തുടര്‍ന്നു വായിക്കാം.എത്ര തിരക്കുള്ള ഷെഡ്യൂളിലായാലും വര്‍ഷാന്ത്യത്തിലെ യാത്രയില്‍ മാറ്റമുണ്ടാകില്ലെന്ന് പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലേക്കെത്തിയ വിമാനം വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടയില്‍ സന്തോഷം പങ്കുവെച്ച് താരം ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നു.
റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്റ്റോറിയിലാണ് പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുതുവര്‍ഷ സമ്മാനമായി ചിത്രത്തിലെ ഗാനം പുറത്തുവിട്ടിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ഗാനം പുറത്തുവിട്ടത്. 2018 ലെ ആദ്യ ഗാനം എന്ന തലക്കെട്ടോട് കൂടിയാണ് ഗാനമെത്തിയത്.അഭിനേതാവായി മികച്ച പ്രകടനം കാഴ്ച വെച്ച പൃഥ്വിരാജ് സംവിധായകനായാല്‍ എങ്ങനെയായിരിക്കും എന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും യുവ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ ആവേശത്തിലാണ്.
