Film News Malayalam

സുപ്രിയയുടെയും പൃഥ്വിയുടെയും മോഹം പൂവണിഞ്ഞു, സന്തോഷവാര്‍ത്ത പുറത്തുവിട്ട് പൃഥ്വിരാജ്

ആഗസ്റ്റ് സിനിമാസില്‍ നിന്നും വഴി പിരിയുമ്പോള്‍ സ്വന്തമായി നിര്‍മ്മാണ കമ്പനിയുമായി എത്തുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്കിലൂടെയാണ് താരം ഈ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സെന്നാണ് നിര്‍മ്മാണ കമ്പനിക്ക് പേര് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷമായി താനും സുപ്രിയയും ഇതുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. നിലപാടുകള്‍ കൊണ്ട് മാത്രമല്ല പ്രവര്‍ത്തിയിലും വ്യത്യസ്തനാണ് താനെന്ന് അടുത്തിടെ താരം തെളിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ സന്തോഷവാര്‍ത്തയുമായി എത്തിയത്.

Related image

 

സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി

മാതാപിതാക്കളുടെയും ജേഷ്ഠ്യന്റെയും പാത പിന്തുടര്‍ന്നാണ് പൃഥ്വിരാജ് സിനിമയിലേക്കെത്തിയത്. രഞ്ജിത് സംവിധാനം ചെയ്ത നന്ദനമായിരുന്നു ആദ്യം റിലീസ് ചെയ്തത്. മികച്ച പ്രതികരണമായിരുന്നു ഈ ചിത്രത്തിന് ലഭിച്ചത്.തമിഴ് താരമായ ആര്യ, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ആഗസ്റ്റ് സിനിമാസ് തുടങ്ങുമ്പോള്‍ പൃഥ്വിയും ഒപ്പമുണ്ടായിരുന്നു. നിരവധി സിനിമകളാണ് ഇവരുടേതായി പുറത്തുവന്നത്. ഇടയ്ക്ക് വെച്ച് പൃഥ്വി ഇതില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

 

പുതിയ നീക്കത്തിന് പിന്നില്‍

സ്വന്തമായി പ്രൊഡക്ഷന്‍ കമ്പനി തുടങ്ങുന്നതിന് വേണ്ടിയാണ് ആഗസ്‌ററ് സിനിമാസില്‍ നിന്നും പിന്‍മാറിയത്. അത്തരത്തിലൊരു സന്തോഷ വാര്‍ത്തയുമായി താന്‍ എത്തുമെന്നും താരം അന്ന് വ്യക്തമാക്കിയിരുന്നു.മലയാള സിനിമയിലേക്ക് പുതിയ നിര്‍മാണ കമ്പനി എത്തുന്ന സന്തോഷ വാര്‍ത്ത പൃഥ്വിരാജ് തന്നെയാണ് പുറത്തുവിട്ടത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ലിങ്കും താരം പങ്കുവെച്ചിട്ടുണ്ട്.

 

ഇനിയുള്ള പ്രഖ്യാപനങ്ങളില്‍

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ തുടക്കവുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം അടുത്ത് വരുന്ന പ്രഖ്യാപനങ്ങളിലൂടെ നിങ്ങള്‍ക്ക് ലഭിക്കുമെന്നും പൃഥ്വി കുറിച്ചിട്ടുണ്ട്.

അഭിമാനപുരസ്സരം സമര്‍പ്പിക്കുന്നു

സുപ്രിയയും താനും അഭിമാനപുരസ്സരം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് പൃഥ്വി കുറിപ്പ് അവസാനിപ്പിച്ചത്. ഇതിനോടകം തന്നെ താരത്തിന്റെ പോസ്റ്റിനെ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

Image result for prithviraj wife supriya menon

പുതിയ കാര്‍ സ്വന്തമാക്കി

3 കോടിക്ക് മുകളില്‍ വരുന്ന ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ കാര്‍ താരം അടുത്തിടെ സ്വന്തമാക്കിയിരുന്നു. ഇഷ്ട നമ്പര്‍ ലഭിക്കുന്നതിനായി ഏഴ് ലക്ഷം രൂപയാണ് പൃഥ്വി മുടക്കിയത്.

Image result for prithviraj new lamborghini car

നികുതി അടച്ച് മാതൃകയായി

കേരളത്തിലെ നികുതിയില്‍ നിന്നും രക്ഷപ്പെടുന്നതിനായി താരങ്ങള്‍ പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ കാര്‍ രജിസ്റ്റര്‍ ചെയ്യുന്നത് തുടരുന്നതിനിടയിലാണ് പുതിയ കാര്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത് പൃഥ്വി മാതൃകയായത്.

മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രശംസ

പൃഥ്വിയുടെ പുതിയ പ്രവര്‍ത്തിയെ മോട്ടോര്‍ വാഹന വകുപ്പ് പ്രശംസിച്ചിരുന്നു. ചിത്രീകരണ തിരക്കുകളിലായതിനാല്‍ സുപ്രിയയുടെ അച്ഛനായിരുന്നു രജിസ്‌ട്രേഷനായി എത്തിയത്.

ആടുജീവിതത്തില്‍ ജോയിന്‍ ചെയ്തു

ബെന്യാമിന്‍റെ ആടുജീവിതത്തിലാണ് പൃഥ്വി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ നജീബാവുന്നതിന് വേണ്ടി ശരീരഭാരം കുറയ്ക്കുന്നുവെന്ന് താരം വ്യക്തമാക്കിയിരുന്നു. അമല പോളാണ് ചിത്രത്തിലെ നായിക.

Related image

സുകുമാരന്റെ പ്രവചനം

Related image

സിനിമയില്‍ നിന്നും മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നൊരു താരമായിരുന്നു സുകുമാരന്‍. തന്നെ അംഗീകരിക്കാത്തവര്‍ പോലും തന്റെ മക്കളുടെ ഡേറ്റിനായി കാത്തിരിക്കുന്ന അവസ്ഥ വരുമെന്ന് അന്നേ അദ്ദേഹം പ്രവചിച്ചിരുന്നു.

Click Here : – സുപ്രിയയുടെയും പൃഥ്വിയുടെയും മോഹം പൂവണിഞ്ഞു

Leave a Reply