വീണ്ടും ഗ്ലോസിപ്പ് കോളത്തിൽ ഇടംപിടിച്ച് അനുഷ്ക-പ്രഭാസ് താര ജോഡികൾ. ബഹുബലി ചിത്രത്തിനു ശേഷം പ്രഭാസ്- അനുഷ്ക പ്രണയ കഥകൾ പുറത്തു വരുന്നത്. ഇവർ വിവാഹിതരാകുന്നു എന്നു തരത്തിലുള്ള വാർത്തകൾ വരെ പ്രചരിച്ചിരുന്നു. എന്നാൽ വാർത്തകളെ നിഷേധിച്ച് താരങ്ങൾ രംഗത്തെത്തിയിരുന്നു. എന്നാൽ വീണ്ടും താരങ്ങളെ കുറിച്ചു പുതിയ കഥ എത്തിയിരിക്കുകയാണ്.അനുഷ്കയുടെ ഏറ്റവും പുതിയ ചിത്രമായ ബാഗമതിയുടെ സെറ്റിൽ പ്രഭാസ് സന്ദർശകനായി എത്തിയിരുന്നു. വെളുത്ത തുണി കൊണ്ട് മുഖ മറച്ചാണ് താരം സെറ്റിൽ എത്തിയതത്രേ . എന്നാൽ ഏറ്റവും രസകരം ഇതൊന്നുമല്ല പ്രഭാസ് ബാഗമതിയുടെ സെറ്റിൽ എത്തിയത് കണ്ടുപിടിച്ചത് താരത്തിന്റെ തന്നെ ഒരു ആരാധകനാണ്. ബാഗമതിയുടെ പ്രമോഷണല്‍ വീഡിയോയിൽ ഒരാള്‍ മുഖം മറച്ചു നടന്നു പോകുന്നുണ്ടായിരുന്നു. അത് പ്രഭാസായിരുന്നുവെന്നാണ് ഇയാളുടെ കണ്ടുപിടിത്തം.ഷൂട്ടിങ് സെറ്റില്‍ പ്രഭാസ് വന്നത് അനുഷ്കയെ കാണാന്‍ വേണ്ടിയെന്നാണ് ആരാധകരുടെ വാദം. വീണ്ടും തരങ്ങളെ ചേർത്ത് പുതിയ ഗ്ലോസിപ്പ് കഥകൾ പുറത്തു വരാതിരിക്കാനായിട്ടാണ് മുഖം മറച്ചതെന്നും അഭിപ്രായം ഉയരുന്നുണ്ട്. അതേസമയം തന്റെ ഏറ്റവും പുതിയ ചിത്രമായ സാഹോയിലെ ലുക്ക് പുറത്തു പോകാതിരിക്കാനാണ് നടന് അങ്ങനെ ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും പ്രഭാസിന്റെ സന്ദർശനം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
