സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ഇന്ദ്രജിത്തും പൂര്‍ണ്ണിമയും. സിനിമയില്‍ സജീവമല്ലെങ്കിലും അവതാരകയായി തിളങ്ങി നില്‍ക്കുകയാണ് പൂര്‍ണ്ണിമ. പ്രാണയെന്ന ബോട്ടീക്കും താരപത്നിയുടേതാണ്. സ്റ്റൈല്‍ സ്റ്റേറ്റ്മെന്റിന്റെ കാര്യത്തില്‍ അസാമാന്യ മികവാണ് പൂര്‍ണ്ണിമയുടേത്. താരങ്ങളെല്ലാം പൂര്‍ണ്ണിമയുടെ കരവിരുതിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സെലിബ്രിറ്റികളുടെ പ്രിയ ബ്രാന്‍ഡായി പ്രാണ മാറിക്കഴിഞ്ഞു.
മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2002ലാണ് ഇവര്‍ വിവാഹിതരായത്. മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അഭിനേത്രിയായി നിറഞ്ഞു നില്‍ക്കുകയായിരുന്നു താരം അപ്പോള്‍. ഇടയ്ക്ക് സിനിമയിലും മുഖം കാണിച്ചിരുന്നു. മമ്മൂട്ടിക്കും സുരേഷ് ഗോപിക്കുമൊപ്പമൊക്കെ പൂര്‍ണ്ണിമ അഭിനയിച്ചിരുന്നു. രണ്ടാം ഭാവം എന്ന ചിത്രത്തിലെ മറന്നിട്ടുമെന്തിനോ എന്ന ഗാനം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്. ഇന്ദ്രജിത്തിനെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ചും ആ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറിയതിനെക്കുറിച്ചുമൊക്കെ വാചാലയാവുകയാണ് പൂര്‍ണ്ണിമ. കപ്പ ടിവിയുടെ ഹാപ്പിനെസ് പ്രൊജക്ടിനിടയിലാണ് അവര്‍ കൂടുതല്‍ കാര്യങ്ങള്‍ പങ്കുവെച്ചത്.
ആദ്യമായി കണ്ടത്
മല്ലിക സുകുമാരനൊപ്പം പെയ്തൊഴിയാതെ എന്ന സീരിയലില്‍ പൂര്‍ണ്ണിമ അഭിനയിച്ചിരുന്നു. അന്ന് അമ്മയ്ക്കൊപ്പം ലൊക്കേഷനിലേക്ക് ഇന്ദ്രജിത്തും വന്നിരുന്നു. അമ്മയെ വിളിച്ച് കൊണ്ടുപോകാനായി വന്നതായിരുന്നു ഇന്ദ്രന്. അന്നാണ് താന്‍ ആദ്യമായി ഇന്ദ്രജിത്തിനെ കണ്ടതെന്ന് താരം ഓര്‍ത്തെടുക്കുന്നു.
അമ്മയെ പിക്ക് ചെയ്യാന്‍ പോയി ഭാര്യയെ പിക് ചെയ്തു
അമ്മയെ പിക്ക് ചെയ്യാനായി പോയി ഭാര്യയെ പിക് ചെയ്തയാളാണ് ഇന്ദ്രന്. തങ്ങള്‍ ഇരുവരും ആദ്യമായി കണ്ടുമുട്ടിയ കഥ അമ്മ പറയുന്നത് കേള്‍ക്കണം. വളരെ രസകരമായാണ് അമ്മ അക്കാര്യത്തെക്കുറിച്ച് പറയാറുള്ളതെന്നും പൂര്‍ണ്ണിമ പറയുന്നു. മക്കളെക്കുറിച്ചും മരുമക്കളെക്കുറിച്ചും മല്ലിക സുകുമാരന്‍ വാചാലരാവാറുണ്ട്.
അന്നത്തെ നോട്ടം ഷൂട്ടിങ്ങ് കഴിഞ്ഞ് സ്റ്റെയര്‍ ഇറങ്ങി വരുന്നതിനിടയിലാണ് ആ പയ്യനെ കണ്ടത്. തന്നെത്തന്നെ നോക്കി നില്ക്കുന്ന പയ്യനെ കണ്ടപ്പോള്‍ അത് മല്ലിക സുകുമാരന്റെ മകനാണെന്ന് തനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അവരും തനിക്കൊപ്പം ഇറങ്ങി വരുന്നുണ്ടായിരുന്നു. അന്ന് അമ്മ ഇന്ദ്രനെ പരിചയപ്പെടുത്തി തന്നു. ജസ്റ്റ് സൗഹൃദ സംഭാഷണം മാത്രമായിരുന്നു അന്ന് നടത്തിയത്.
അന്നത്തെ നോട്ടം
ഷൂട്ടിങ്ങ് കഴിഞ്ഞ് സ്റ്റെയര്‍ ഇറങ്ങി വരുന്നതിനിടയിലാണ് ആ പയ്യനെ കണ്ടത്. തന്നെത്തന്നെ നോക്കി നില്ക്കുന്ന പയ്യനെ കണ്ടപ്പോള്‍ അത് മല്ലിക സുകുമാരന്റെ മകനാണെന്ന് തനിക്ക് പെട്ടെന്ന് തന്നെ മനസ്സിലായി. അവരും തനിക്കൊപ്പം ഇറങ്ങി വരുന്നുണ്ടായിരുന്നു. അന്ന് അമ്മ ഇന്ദ്രനെ പരിചയപ്പെടുത്തി തന്നു. ജസ്റ്റ് സൗഹൃദ സംഭാഷണം മാത്രമായിരുന്നു അന്ന് നടത്തിയത്.
അനാവശ്യമായ നിയന്ത്രണങ്ങളില്ല
കുട്ടിക്കാലം മുതല്‍ക്കെ നിറങ്ങളോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. വസ്ത്രങ്ങളുടെ ഡിസൈനിംഗും ഏറെ ഇഷ്ടമായിരുന്നു. ബോട്ടീക് തുടങ്ങുന്നതിനെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ശക്തമായ പിന്തുണ നല്കി ഇന്ദ്രനാണ് ധൈര്യം തന്നത്. ഇന്നുവരെ ഒരു കാര്യത്തിലും അദ്ദേഹം നോ പറഞ്ഞിട്ടില്ലെന്നും താരപത്നി പറയുന്നു.
മക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാറുണ്ട്
ബോട്ടീക്കും അവതരണവുമൊക്കെയായി ആകെ തിരക്കിലാണെങ്കിലും മക്കള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കണ്ടെത്താറുണ്ടെന്ന് പൂര്‍ണ്ണിമ പറയുന്നു. മക്കളുമായി ഇടയ്ക്ക് യാത്രകള്‍ പോവാറുണ്ട്. ഇവരുടെ യാത്രയ്ക്കിടയിലെ ചിത്രങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മോഹന്‍ലാല്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ ഇന്ദ്രജിത്തിനും പ്രാര്‍ത്ഥനയ്ക്കുമൊപ്പം മല്ലിക സുകുമാരനും പൂര്‍ണ്ണിമയും പങ്കെടുത്തിരുന്നു.