അധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന അധ്യാപകനായി മെഗാസ്റ്റാര്‍ വേഷമിടുന്ന ചിത്രത്തിന് പേരിട്ടു. സെവന്ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചിട്ട് നാളുകളേറെയായെങ്കിലും പേര് തീരുമാനിച്ചിരുന്നില്ല. വിഷയത്തില്‍ മാത്രമല്ല പേരിലും പുതുമയുമായാണ് ചിത്രം എത്തുന്നത്.
മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് രാജകുമാരനെന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേരും ഇതുമായി ബന്ധപ്പെട്ടതാണ്. ഒരിടത്തൊരു രാജകുമാരന് എന്നാണ് സിനിമയ്ക്ക് നല്‍കിയിട്ടുള്ള പേര്. ഇടുക്കി സ്വദേശിയായ രാജകുമാരന് കൊച്ചിയില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കാനെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
അധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന അധ്യാപകനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഇതുവരെ കാണാത്ത രൂപഭാവത്തിലാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. എല്ലാവര്ക്കും ഏറെ പ്രിയപ്പെട്ട ഇന്‍സ്ട്രകര്‍. എന്തു കാര്യവും തുറന്നു പറയാം. ഇടുക്കിയിലെ സാധാരണക്കാരനായ രാജകുമാരന് കൊച്ചിയിലെത്തുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
ഇടുക്കിയില്‍ നിന്നും രാജകുമാരന് കൊച്ചിയിലെത്തുന്നതോട് കൂടിയാണ് ചിത്രത്തിന്റെ കഥ മാറുന്നത്. അധ്യാപകര്‍ക്ക് പരിശീലനം നല്കുന്ന പരിശീലകനായി മമ്മൂട്ടിയെത്തുന്ന ഈ ചിത്രം ഓണത്തിന് തിയേറ്ററുകളിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവര്‍ത്തകര്‍.
ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. അധ്യാപികയായാണ് ആശാ ശരത്ത് പ്രത്യക്ഷപ്പെടുന്നത്. ടെക്കിയായാണ് ദീപ്തി സതി വേഷമിടുന്നത്. നീനയ്ക്ക് ശേഷം അപ്രത്യക്ഷമായ ദീപ്തി വീണ്ടും സിനിമയിലേക്ക് തിരിച്ചു വരികയാണ് ഈ ചിത്രത്തിലൂടെ.
രാജയുണ്ടെങ്കില് വിജയം ഉറപ്പ് രാജമാണിക്യം, പോക്കിരിരാജ, രാജാധിരാജ അങ്ങനെ സിനിമയിലും കഥാപാത്രത്തിലും രാജയുള്ള മമ്മൂട്ടി ചിത്രങ്ങളെല്ലാം വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഈ പറഞ്ഞ കോമഡി – ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ് മമ്മൂട്ടി – ശ്യംധര്ചിത്രവും ചിത്രത്തിലെ കഥാപാത്രവും. രാജകുമാരന് എന്ന പേരിലെ രാജ മാത്രമാണ് സാമ്യമുള്ളത്. അത് തന്നെയാണ് പ്രതീക്ഷയും.
ത്രില്ലര്‍ ചിത്രമായ സെവന്ത് ഡേയ്ക്ക് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ഈ മമ്മൂട്ടി ചിത്രം ഒരു ഫാമിലി എന്റര്‍ടൈന്‍മെന്റാണ്. രതീഷ് രവിയാണ് തിരക്കഥ. എം ജയചന്ദ്രന് സംഗീത സംവിധാനവും വിനോദ് ഇല്ലമ്പിള്ളി ഛായാഗ്രാഹണവും നിര്‍വ്വഹിയ്ക്കുന്നു. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് നിര്‍മ്മിക്കുന്നത്. നിവിന്‍ പോളി നായകനായ സഖാവ് എന്ന ചിത്രം നിര്‍മിച്ചതും രാകേഷാണ്.