യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമായ നിവിന്‍ പോളിയുടെ മകളുടെ ഒന്നാം പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ദാവീദിന് കൂട്ടായെത്തിയ മകളുടെ ജനനത്തെക്കുറിച്ച് ഫേസ്ബുക്കിലൂടെയായിരുന്നു താരം അറിയിച്ചത്. വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന സംരംഭമായ മലര്‍വാടി ആര്ട്സ്് ക്ലബിലെ പ്രകാശന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം സിനിമയില്‍ തുടക്കം കുറിച്ചത്. ഗൗരവപ്രകൃതക്കാരനായ താടിക്കാരന് മികച്ച പ്രശംസയായിരുന്നു ലഭിച്ചത്. ദിലീപായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചത്. അതൊരു തുടക്കമായിരുന്നു. വ്യത്യസ്തമായ നിരവധി സിനിമകളാണ് ഈ താരത്തെ തേടിയെത്തിയത്.
മാലാഖയ്ക്ക് ഒരുവയസ്സ്
2017 മെയ് 25നായിരുന്നു നിവിന്റെയും റിന്നയുടെയും ജീവിതത്തിലേക്ക് മകളെത്തിയത്. 2012 ലായിരുന്നു മകന് ദാവീദ് ജനിച്ചത്. ദാവീദിന് കൂട്ടായി മകളെത്തിയതിനെക്കുറിച്ച് താരം തന്നെയാണ് പങ്കുവെച്ചത്. ജനനം മുതല്‍ത്തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ഭാവിയിലെ നായികയും നായകനുമായി മാറുന്ന ഇവരെക്കുറിച്ചുള്ള വാര്‍ത്തകളെല്ലാം വളരെ പെട്ടെന്നാണ് വൈറലാവുന്നത്.
ഫോട്ടോ പോസ്റ്റ് ചെയ്തു മകള്‍ ആദ്യ പിറന്നാള്‍ ആഘോഷിക്കുന്ന കാര്യത്തെക്കുറിച്ച് താരം തന്നെയാണ് പോസ്റ്റ് ചെയ്തത്. തന്റെ കുഞ്ഞുമാലാഖയ്ക്ക് ഒരു വയസ്സ് തികയുന്നുവെന്ന് കുറിച്ചതിനോടൊപ്പം മകളുടെ ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ഇതാദ്യമായാണ് താരം മകളുടെ ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ടാണ് ഫോട്ടോ സോഷ്യല്‍ മീഡിയയിലെ തംരഗമായി മാറിയത്.
ആശംസകളോടെ സിനിമാലോകവും ആരാധകരും അച്ചായന്റെ മകളുടെ പിറന്നാളിന് ആശംസ നേര്‍ന്ന് ആരാധകര്‍ മാത്രമല്ല സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. നിവിന്റെ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റ് ചെയ്തിട്ടുള്ളത്. നീണ്ട കാത്തിരിപ്പിനൊടുവിലാണ് താരം മകളുടെ ചിത്രം പോസ്റ്റ് ചെയ്തത്. ആരാധകര്‍ ശരിക്കും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഈ സംഭവത്തെ.
ഭാവിയിലെ നായിക താരങ്ങള്‍ക്ക് പിന്നാലെ തന്നെ മക്കളും സിനമയിലേക്കെത്തുന്നത് സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ജനനം മുതല്‍ത്തന്നെ താരപദവി ലഭിക്കുന്ന ഇവരില്‍ പലരും ബാലതാരമായും പിന്നീട് നായികയായും നായകനായുമൊക്കെ എത്താറുണ്ട്. അത്തരത്തില്‍ ഭാവിയിലെ നായികയാണ് ഈ താരപുത്രി എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.നിരവധി ട്രോളുകളാണ് ഇത്തരത്തില്‍ പ്രചരിച്ചത്.
നേരത്തെ പ്രചരിച്ച ചിത്രങ്ങള്‍ മാമോദീസ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. കുഞ്ചാക്കോ ബോബന്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു. തികച്ചും ലളിതമായാണ് ചടങ്ങുകള്‍ നടത്തിയത്. പൊതുവെ ലളിതജീവിതം ഇഷ്ടപ്പെടുന്ന താരം മകന്റെ അഞ്ചാം പിറന്നാള്‍ ആഘോഷിച്ചത് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ രോഗികള്‍ക്കൊപ്പമായിരുന്നു.
അമ്മമഴവില്ലിലെ അസാന്നിധ്യം
സ്റ്റേജ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമായ നിവിന്‍ പോളി ഇത്തവണ അസാന്നിധ്യം കൊണ്ടാണ് ശ്രദ്ധേയനായത്. അമ്മയും മഴവില്‍ മനോരമയും ചേര്‍ന്ന് നടത്തിയ അമ്മമഴവില്ലില്‍ താരം പങ്കെടുത്തിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് താരം നേരത്തെ അറിയിച്ചിരുന്നു.