ഒരു സമയത്ത് നിവിന്‍ പോളി പുതുമുഖ നായികമാര്‍ക്ക് മാത്രം അവസരം നല്‍കിയിരുന്നു. ദിലീപിന് ശേഷം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പുതുമുഖ നായികമാരെ പരിചയപ്പെടുത്തിയ നടന് എന്ന പേര് പോലും നിവിന്‍ ലഭിച്ചു. നസ്റിയ നസീം, സായി പല്ലവി, മഡോണ സെബാസ്റ്റിന്, അനുപമ പരമ്വേശ്വരന്‍, മഞ്ജിമ മോഹന്‍, നിക്കി ഗല്‍റാണി, ഇഷ തല്‍വാര്‍, അനു ഇമ്മാനുവല്‍ തുടങ്ങിയവരുടെയൊക്കെ ആദ്യ നായകന് നിവിന്‍ പോളിയാണ്.
എന്നാല്‍ ഇപ്പോള്‍ നിവിന്‍ പ്ലേറ്റ് മാറ്റി പിടിയ്ക്കുകയാണ്. അഭിനയ പരിചയമുള്ള.. ഏറ്റവും ഉയര്‍ന്ന പ്രതിഫലം കൈപ്പറ്റുന്ന.. സൗത്ത് ഇന്ത്യയിലെ ഏറ്റവും താര്യമൂല്യമുള്ള ഗ്ലാമര്‍ നായികമാരാണ് ഇനിയുള്ള മൂന്ന് ചിത്രങ്ങളില്‍ നിവിന്റെ നായികമാരായി എത്തുന്നത്.. ആരൊക്കെയാണെന്ന് അറിയണ്ടേ.
ധ്യാന്‍ ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്യുന്ന ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറായ നയന്‍ ഇതുവരെ മലയാളത്തില്‍ ഒരു യുവതാരത്തിനൊപ്പം ജോഡി ചേര്‍ന്ന് അഭിനയിച്ചിട്ടില്ല. അഭിനയിച്ചതെല്ലാം മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പമാണ്.
ഹേ ജൂഡ് എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള തൃഷ കൃഷ്ണ മലയാളത്തില്‍ എത്തുകയാണ്. നിവിന്‍ പോളിയുടെ നായികയായിട്ടാണ് തൃഷയുടെ ആദ്യ മലയാള ചിത്രം. സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. പക്ക ഒരു പ്രണയ കഥയാണ് ഹേ ജൂഡ്.
തെന്നിന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന ഗ്ലാമര്‍ താരങ്ങളില്‍ ഒരാളാണ് അമല പോള്‍. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ നിവിന്റെ നായികയായിട്ടാണ് അമല വീണ്ടും മലയാളത്തില്‍ എത്തുന്നത്. നേരത്തെ മിലി എന്ന ചിത്രത്തില്‍ അമലയും നിവിനും ഒന്നിച്ചഭിനയിച്ചിരുന്നു. എന്നാല്‍ പ്രണയ ജോഡികളായിരുന്നില്ല. കായം കുളം കൊച്ചുണ്ണിയില്‍, കൊച്ചുണ്ണിയുടെ പ്രണയിനിയായിട്ടാണത്രെ അമല എത്തുന്നത്.