ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ചവരെല്ലാം നായകരായി അരങ്ങേറ്റം കുറിക്കുന്ന സമയമാണിത്. മോഹന്‍ലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് ശ്രദ്ധ നേടിയ പ്രണവ് ആദിയിലൂടെ നായകനായി തുടക്കം കുറിച്ചു. ആദ്യ സിനിമ വിജയകരമായതിന് പിന്നാലെ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് പ്രണവ് മോഹന്‍ലാല്‍.പ്രണവിനെപ്പോലെ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ താരപുത്രനാണ് കാളിദാസ് ജയറാം. നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കാളിദാസ് നായകനായെത്തിയ സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മാര്‍ച്ച് 15നാണ് ചിത്രം റിലീസ് ചെയ്തത്.
1983, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ സിനിമകള്‍ക്ക് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ചിത്രമാണ് പൂമരം. കലാലയ പശ്ചത്തലത്തിലൊരുക്കിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പേ തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ തരംഗമായി മാറിയിരുന്നു. പാട്ടിന് ലഭിച്ച സ്വീകാര്യതയാണ് ചിത്രത്തിനും ലഭിച്ചുകൊണ്ടിരിക്കുന്നത്. പൂമരത്തെ പ്രേക്ഷകര്‍ സ്വീകരിച്ചതിന്രെ സന്തോഷത്തിലാണ് ജയറാമും കുടുംബവും. പൂമരത്തെ വിമര്‍ശിച്ചവര്‍ക്കുള്ള ശ്കതമായ മറുപടി കൂടിയാണ് ഇപ്പോള്‍ ലഭിക്കുന്നത്.
പൂമരത്തിന്രെ ആദ്യ ഷോ തന്നെ കണ്ടിരുന്നുവെന്ന് നിവിന്‍ പോളി പറയുന്നു. താരത്തിന്റെ കരിയറില്‍ രണ്ട് മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകന് കൂടിയാണ് എബ്രിഡ് ഷൈന്‍. തനിക്ക് ഈ സിനിമ ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും താരം പറയുന്നു. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റ നിവിന്‍ വിശ്രമ ജീവിതത്തിലാണ്. അതിനിടയിലാണ് പൂമരം കാണാന്‍ തിയേറ്ററുകളിലേക്ക് എത്തിയത്. പൂമരം കണ്ടതിന് ശേഷമുള്ള അഭിപ്രായം നിവിന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
Click Here : – നിവിന്‍ പോളിയും പൂമരം കണ്ടു, കാളിദാസ് ജയറാമിന്റെ അഭിനയത്തെക്കുറിച്ച് പറഞ്ഞത്