പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് നസ്രിയയും ഫഹദും. ബാലതാരമായും അവതാരകയായുമൊക്കെ പ്രേക്ഷകരെ വിസ്മയിപ്പിച്ച നസ്രിയ വളരെ പെട്ടെന്നാണ് പ്രേക്ഷക മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്. സിനിമാ കുടുംബത്തില്‍ നിന്നും പിതാവിന്റ വഴി പിന്തുടര്ന്ന് സിനിമയിലേക്കെത്തിയതാണ് ഫഹദ് ഫാസില്‍. സ്ക്രീനില്‍ മികച്ച കെമിസ്ട്രി കാഴ്ച വെച്ച ഇരുവരും ജീവിതത്തിലും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്ത പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ചിരുന്നു.
വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത് നസ്രിയയുടെ തിരിച്ചു വരവിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആരാധകര്‍ക്ക് ഏറെ സന്തോഷം നല്കുന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്. ഫഹദ് തന്നെയായിരുന്നു ഈ വാര്‍ത്ത പങ്കുവെച്ചത്. എന്നാല്‍ തിരിച്ചു വരവില്‍ നസ്രിയയുടെ നായകന് ആരാണെന്ന കാര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ അരങ്ങു തകര്‍ക്കുന്നത്
സിനിമയില്‍ സജീവമായി നില നില്‍ക്കുന്നതിനിടയിലാണ് നസ്രിയ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. വിവാഹ ശേഷം താരദമ്പതികള്‍ ഏറ്റവും കൂടുതല്‍ തവണ നേരിട്ടൊരു ചോദ്യം നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ചാണ്.
ഓണ്‍സ്ക്രീനിലെ മികച്ച ജോഡികള്‍ അഞ്ജലി മേനോന് സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സിലാണ് ഇരുവരും ഭാര്യ ഭര്ത്താക്കന്മാരായി അഭിനയിച്ചത്. ആ ചിത്രത്തിന്റെ സെറ്റില്‍ വെച്ചായിരുന്നു ഇവരുടെ പ്രണയം തളിര്‍ത്തത്.
ജീവിതത്തിലും മികച്ച കെമിസ്ട്രി കാത്ത് സൂക്ഷിക്കുന്നു ഓണ്‍സ്ക്രീനിലെ മികച്ച ജോഡികള്‍ ജീവിതത്തിലും മികച്ച കെമിസ്ട്രിയാണ് കാത്തുസൂക്ഷിക്കുന്നത്. വിവാഹ ശേഷം നസ്രിയയെ അഭിനയിക്കാന്‍ വിടുമോയെന്ന് ആരാധകര്‍ നിരന്തരം ചോദ്യം ഉയര്‍ത്തിയിരുന്നു. മികച്ച അവസരം ലഭിച്ചാല്‍ തിരിച്ചുവരുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.
തിരിച്ചുവരവിനൊരുങ്ങുന്നു വിവാഹത്തിനു ശേഷമുള്ള നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്താനുള്ള തയ്യാറെടു്പ്പിലാണ് നസ്രിയയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അഞ്ജലി മേനോന് ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം ബാംഗ്ലൂര്‍ ഡേയ്സിനു ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം നസ്രിയയും അഭിനയിക്കുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ലെന്ന് സംവിധായിക തന്നെ വ്യക്തമാക്കിയിരുന്നു.
നായകനാരാണെന്ന് സൂചന നല്‍കാതെ ഫഹദ് ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടയിലാണ് നസ്രിയയുടെ തിരിച്ചുവരവിനെക്കുറിച്ച് ഫഹദ് സൂചന നല്‍കിയത്. എന്നാല്‍ നായകന് ആരാണെന്നതിനുള്ളക്കുറിച്ച് യാതൊന്നും താരം വ്യക്തമാക്കിയിരുന്നില്ല.