തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നയന്‍താര. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി മുന്നേറുകയാണ് ഈ താരം. സത്യന് അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെയിലൂടെയാണ് നയന്‍താര സിനിമയില്‍ തുടക്കം കുറിച്ചത്. മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു. മലയാളത്തില്‍ നിന്നും അന്യഭാഷയിലേക്ക് പ്രവേശിച്ചപ്പോഴും മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചത്.കാമുകന് വിഘ്നേഷിനൊപ്പമാണ് നയന്‍താര ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത്. നയന്‍താരയോടൊത്ത് ക്രിസ്മസ് ട്രീയുടെ മുന്നില്‍ നില്ക്കുന്ന ചിത്രങ്ങള്‍ വിഘ്നേഷ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ തന്നെ നമ്പര്‍ വണ്‍ താരറാണിയായി മാറിയ നയന്‍താര പ്രതിഫലത്തിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ വിശേഷിപ്പിക്കുന്നത്.