മോഹന്‍ലാല്‍ ആരാധകര്‍ക്ക് സന്തോഷത്തിന്റെ ദിവസങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങറ്റം ഹിറ്റായതോടെ ആരാധകര്‍ ആവേശത്തിലാണ്. പിന്നലെ മോഹന്‍ലാലിന് വീണ്ടും ഡോക്ടറേറ്റ് കിട്ടിയതും ആരാധകര്‍ക്ക് ഉത്സവപ്രതീതിയാണ്.ഇന്നലെയാണ് മോഹന്‍ലാലിന് വീണ്ടും കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് ബിരുദം സമ്മാനിച്ചത്. ശേഷം ലാലേട്ടന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. പഴയ മോഹന്‍ലാലിനെ തിരിച്ച് കിട്ടിയെന്ന രീതിയില്‍ ട്രോളുകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്.
ലാലേട്ടന്റെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രം താരം തന്നെയാണ് ഔദ്യോഗിക ഫേസ്ബുക്കിലിട്ടത്. പുറത്ത് വന്ന ചിത്രം ആരാധകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.ഞങ്ങള്‍ക്ക് പഴയ ലാലേട്ടനെ തിരിച്ച് കിട്ടിയെന്നാണ് പലരും പറയുന്നത്. കണ്ണൂര്‍ ടെറിറ്ററല് ആര്‍മ്മി ബെറ്റാലിയനില്‍ പ്രത്യേകമായുള്ള ജഴ്സി ധരിച്ച് നില്ക്കുന്ന ലാലേട്ടന്റെ ചിത്രമാണ് പുറത്ത് വന്നത്. അതേ വേഷത്തില്‍ മോഹന്‍ലാല്‍ സൈക്കിള്‍ ചവിട്ടുന്ന ചിത്രവും വൈറലായിരിക്കുകയാണ്. ഒടിയന് എന്ന ഫാന്റസി സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ച മോഹന്‍ലാലിന് പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ആദ്യം മോശമാണെന്ന് പറഞ്ഞിരുന്നെങ്കിലും ഒടുവില്‍ എല്ലാവരും സമ്മതിക്കുകയായിരുന്നു.നിലവില്‍ അജോയ് വര്‍മ്മ സംവിധാനം ചെയ്യുന്ന നീരാളി എന്ന സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മുംബൈയില്‍ നീരാളിയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഈ ലുക്കിലാണ് മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കുന്നത്.വിഎ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന് വേണ്ടിയുള്ള കാത്തിരിപ്പാണ് ഇനിയുള്ളത്. ഫാന്റസി ഗണത്തിലെത്തുന്ന സിനിമയില്‍ മൂന്ന് ഗെറ്റപ്പുകളിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്.
