mohanlal-and-suchithra-celebrates-30th-wedding-anniversary
Film News Malayalam

മോഹന്‍ലാല്‍ -സുചിത്ര വിവാഹം 30 ലേക്ക്, ജാതകം ചേരില്ലെന്ന് വിധിയെഴുതിയവരൊക്കെ എവിടെയാണാവോ?

മലയാളികളുടെ നടനവിസ്മയം മോഹന്‍ലാലിന്റെ വിവാഹ വാര്‍ഷികമാണ് ഏപ്രില്‍ 28ന്. സിനിമാകുടുംബത്തിലെ ഇളയ പുത്രിയായ സുചിത്രയെയാണ് താരം ജീവിത സഖിയാക്കിയത്. കെ ബാലാജിയേയും സുരേഷ് ബാലാജിയേയും പ്രേക്ഷകര്‍ക്ക് നേരത്തെ തന്നെ അറിയാവുന്നതാണ്. 30 വര്‍ഷമായി മോഹന്‍ലാലും സുചിത്രയും വിവാഹിതരായിട്ട്. സോഷ്യല്‍ മീഡിയയിലൂടെ ആശംസാപ്രവാഹമാണ്. തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ നേരത്തെ തന്നെ വൈറലായിരുന്നു.

പൊതുചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നു

വീട്ടുകാര്‍ ഉറപ്പിച്ച വിവാഹമായിരുന്നുവെങ്കിലും അതിന് മുന്‍പ് തന്നെ ഇരുവരും പ്രണയത്തിലായിരുന്നു. മോഹന്‍ലാലും സുചിത്രയും അഭിമുഖങ്ങളിലൂടെ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹന്‍ലാലിന്റെ വിവാഹത്തിനിടയിലെ ചില രസകരമായ സംഭവങ്ങള്‍ ഒന്നൂടെ ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം മുപ്പതാം വിവാഹ വാര്‍ഷികത്തിന് ആശംസകളും നേരുന്നു. ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പ്രണവ് സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷം കൂടി ഇത്തവണ ഇവരെത്തേടിയെത്തിയിട്ടുണ്ട്.

വിവാഹ ശേഷം അഭിനയിച്ച ആദ്യ ചിത്രം

ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലെ നരേന്ദ്രനായാണ് പ്രേക്ഷകര്‍ മോഹന്‍ലാലിനെ ആദ്യമായി തിരശ്ശീലയില്‍ കണ്ടത്. ചെന്നൈയിലെ ഒരു വിവാഹ ചടങ്ങിനിടയില്‍ വെച്ചാണ് സുചിത്ര ആദ്യമായി മോഹന്‍ലാലിനെ കണ്ടത്. നേരത്തെ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ജീവിത പങ്കാളിയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു. സുകുമാരി വഴിയാണ് സുചിത്ര ഈ നീക്കം നടത്തിയത്.

ജാതകപ്പൊരുത്തമില്ലെന്ന് ജോത്സ്യന്‍ മുപ്പത് വര്‍ഷത്തിലേക്കെത്തി നില്‍ക്കുകയാണ് മോഹന്‍ലാലിന്റെയും സുചിത്രയുടെയും ദാമ്പത്യ ജീവിതം. പൊരുത്തമില്ലെന്ന് പറഞ്ഞ് ജോത്സ്യന്‍ നിരസിച്ച വിവാഹം കൂടിയായിരുന്നു ഇത്. എന്നാല്‍ വീട്ടുകാര്‍ വിവാഹം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. 1988 ഏപ്രില്‍ 28നായിരുന്നു ഈ താരവിവാഹം നടന്നത്. ജാതകത്തിന്‍രെ കാര്യം പറഞ്ഞ് മുടങ്ങിയ വിവാഹം രണ്ട് വര്‍ഷം കഴിഞ്ഞാണ് പിന്നീട് നടന്നതെന്ന് മോഹന്‍ലാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മോഹന്‍ലാലിന്റെയും സുചിത്രയുടെയും പ്രണയത്തിന് ഇടനിലക്കാരനായത് തിക്കുറിശ്ശിയാണെന്ന വിവരം അടുത്തിടെയാണ് പുറത്തുവന്നത്. പ്രിയദര്‍ശനോടും സുരേഷ് കുമാറിനോടും ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനെ ഇരുവരും തിക്കുറിശ്ശിക്ക് മുന്നിലേക്ക് വിടുകയായിരുന്നു. മോഹന്‍ലാലും സുചിത്രയും ഇഷ്ടത്തിലാണെന്നും അവരുടെ കാര്യത്തെക്കുറിച്ച് ബാലാജിയുമായി സംസാരിച്ചിരുന്നുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഇതോടെയാണ് ആ രഹസ്യം പരസ്യമായത്.

പ്രത്യേകതകളേറെയാണ്

സത്യന്‍ അന്തിക്കാട്, മോഹന്‍ലാല്‍, ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ പട്ടണപ്രവേശത്തിലാണ് മോഹന്‍ലാല്‍ വിവാഹ ശേഷം ജോയിന്‍ ചെയ്തത്. സുചിത്രയേയും കൂട്ടിയാണ് താരം ഈ സിനിമയില്‍ അഭിനയിക്കാനെത്തിയത്. വിവാഹത്തിന് മുന്‍പ് അംബിക അഭിനയിച്ച ഒടുവിലത്തെ സിനിമ കൂടിയായിരുന്നു അത്. ഇന്നും പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന ഒട്ടേറെ രംഗങ്ങള്‍ ഈ സിനിമയിലുണ്ട്.

തന്റേതായ കൊച്ചുലോകത്തില്‍ ഒതുങ്ങിക്കൂടാനാണ് സുചിത്രയ്ക്ക് താല്‍പര്യം. ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി അറിയാവുന്ന മോഹന്‍ലാലാവട്ടെ ഭാര്യയെ നിര്‍ബന്ധിക്കാറുമില്ല, ഏറ്റവുമധികം സ്‌നേഹത്തോടൊപ്പം തന്നെ ഏറ്റവുമധികം സന്തോഷവും ചേട്ടന്‍ തന്നുവെന്നായിരുന്നു സുചിത്ര ഒരഭിമുഖത്തിനിടയില്‍ പറഞ്ഞത്.

Leave a Reply