മലയാളിക്ക് എന്നും ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ ഒരുപാട് സന്ദര്‍ഭങ്ങള്‍ നല്കിയ സംവിധായകനാണ് പ്രിയദര്ശന്. പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നതിന് പിന്നിലെ പ്രധാന കാരണവും ഇതാണ്. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ട് കൂടിയാണ് ഇവരുടേത്. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി സിനിമകളാണ് ഈ കുട്ടുകെട്ടിലൂടെ പുറത്തിറങ്ങിയത്.
ഇന്നും ഇരുവരും ഒന്നിച്ചെത്തുന്നതിനായി ആരാധകര്‍ കാത്തിരിക്കുന്നുണ്ട്. അതാത് സന്ദര്‍ഭത്തിനനുസരിച്ച് ചേരുന്ന സിറ്റുവേഷണല്‍ കോമഡിയുമായാണ് പ്രിയദര്ശന് എത്താറുള്ളത്. ചിത്രത്തിലേതായാലും താളവട്ടത്തിലേതായാലും അടുത്തിടെ പുറത്തിറങ്ങിയ ഒപ്പത്തിലേതായാലും ഇത്തരത്തില്‍ സന്ദര്‍ഭോചിതമായ ഹാസ്യരംഗങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തത്. മുഴുനീള കോമഡി ചിത്രത്തിന്റെ പ്രസ്കതി ഇപ്പോള്‍ നഷ്ടപ്പെട്ടുവെന്ന് പ്രിയദര്ശന് പറയുന്നു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തുടക്കത്തില്‍ മികച്ചതെന്ന് അഭിപ്രായം നേടിയ പല ചിത്രങ്ങളും ബോക്സോഫീസില്‍ പരാജയപ്പെടുന്ന കാഴ്ച കാണാറുണ്ട്. കുറച്ച് പേര്‍ക്ക് മാത്രം ദഹിക്കുന്ന തരത്തിലുള്ള സിനിമകള്‍ക്ക് ബോക്സോഫീസില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കാന്‍ ബുദ്ധിമുട്ടാണ്.മാസ് സിനിമയ്ക്ക് ലഭിക്കുന്ന ജനപ്രീതിയോ തള്ളിക്കയറ്റമോ അത്തരം സിനിമകള്‍ക്ക് ലഭിക്കാറില്ല. എല്ലാതരം പ്രേക്ഷകരെയും പിടിച്ചിരുത്താന്‍ പറ്റുന്ന തരത്തിലുള്ള സിനിമ ചെയ്താലേ വിജയിക്കാന്‍ കഴിയൂ. ടിക്കറ്റെടുക്കുന്നവരെ രസിപ്പിക്കുന്ന തരത്തില്‍ സിനിമകളെടുത്താല്‍ ബോക്സോഫീസില്‍ നിറഞ്ഞോടുമെന്നും പ്രിയദര്ശന് പറയുന്നു.
കുടുംബപ്രേക്ഷകരെ ലക്ഷ്യമിട്ടുള്ള ചിത്രങ്ങള്‍ കുറവാണ്. പ്രേക്ഷകര്‍ സകുടുംബം തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ മാത്രമേ സൂപ്പര്‍ഹിറ്റുകള്‍ പിറക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ കുടുംബസമേതം തിയേറ്ററുകളിലേക്ക് വരാന്‍ പ്രേക്ഷകര്‍ മടിക്കുകയാണ്. എന്തൊക്കെയാണ് സിനിമയില്‍ കാണേണ്ടി വരിക എന്ന കാര്യമോര്‍ത്താണ് പലരും ഭയക്കുന്നത്. കുട്ടികളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ പിടിച്ചിരുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ ഉണ്ടായാല്‍ ഈ അവസ്ഥ മാറും. അടുത്തിടെ പുറത്തിറങ്ങിയ ആട്2 വിജയിച്ചതിന് പിന്നിലെ പ്രധാന ഘടകം ഇതാണെന്നും അദ്ദേഹം പറയുന്നു.
Click Here :- മോഹന്‍ലാലിന്റെ ആ സിനിമ നല്കിയ തിരിച്ചറിവാണ് പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് പ്രിയദര്ശന്