ആസിഫ് അലിയ്ക്ക് ശുക്രനുദിച്ച വര്‍ഷമായിരുന്നു 2018. നിരന്തരമായി പരാജയ സിനിമകളായില്‍ വരുന്നതിനിടെ ഹിറ്റ് സിനിമകളിലൂടെ തിരിച്ച് കയറാന്‍ ആസിഫിന് കഴിഞ്ഞിരുന്നു. സണ്‍ഡേ ഹോളിഡേ, കാറ്റ്, തുടങ്ങിയ സിനിമകളിലെല്ലാം ആസിഫ് തകര്‍ത്തഭിനയിച്ചിരുന്നു. ഇപ്പോള്‍ ആരാധകര്‍ക്കായി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്. ആസിഫ് അലിയും സണ്‍ഡേ ഹോളിഡേയുടെ സംവിധായകനായ ജിസ് ജോയിയും വീണ്ടും ഒന്നിക്കാന്‍ പോവുകയാണ്. സണ്‍ഡേ ഹോളിഡേയ്ക്ക് മുന്‍പ് ബൈസൈക്കിള്‍ തീവ്സ് എന്ന സിനിമയിലും ഇരുവരും ഒന്നിച്ചിരുന്നു. സിനിമയെ കുറിച്ചുള്ള വാര്‍ത്തകളില്‍ പ്രധാനം എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആസിഫ് അലിയ്ക്കൊപ്പം ഈ നായിക അഭിനയിക്കുന്നു എന്നതാണ്.
ആസിഫ് അലി ജിസ് ജോയി കൂട്ടുകെട്ടില്‍ രണ്ട് സിനിമകളാണ് പിറന്നിരിക്കുന്നത്. മൂന്നാമത്തെ സിനിമയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. സിനിമയിലെ നായികയെ കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്.എട്ട് വര്‍ഷത്തിന് ശേഷം ആസിഫ് അലിയ്ക്കൊപ്പം നടി മംമ്താ മോഹന്‍ദാസ് അഭിനയിക്കാന്‍ പോവുകയാണ്. ആസിഫ് അലിയുടെ കരിയറിലെ രണ്ടാമത്തെ ചിത്രമായിരുന്ന കഥ തുടരുന്നു എന്ന സിനിമയിലായിരുന്നു ആദ്യമായി ഇരുവരും ഒന്നിച്ചത്.
മുന്‍പ് കൈരളി ടിവിയിലെ ജെബി ജംഗഷനില്‍ സംസാരിക്കുന്നതിനിടെയായിരുന്നു തനിക്ക് മംമ്തയോട് പ്രണയം തോന്നിയത് ആസിഫ് തുറന്ന് പറഞ്ഞത്. ടിവിയില്‍ മാത്രം കണ്ട് പരിചയമുള്ളതെങ്കിലും സിനിമയില്‍ ആസിഫിന്റെ ഭാര്യയായിട്ടായിരുന്നു മംമ്ത അഭിനയിച്ചത്.ബിടെക്, മന്ദാരം, ഇബിലിസ്, ബിലാല്‍ എന്നി സിനിമകളാണ് നിലവില്‍ ആസിഫിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അതില്‍ ഈ വര്‍ഷം രണ്ട് സിനിമകള്‍ റിലീസിനൊരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.