മെഗാ സ്റ്റാര്‍ മമ്മുട്ടി സെപ്റ്റംബര്‍ 7 പിറന്നാള്‍ ആഘോഷിക്കാനൊരുങ്ങുകയാണ്. ഇത്തവണ മമ്മുട്ടിയുടെ പിറന്നാള്‍ ഇത്തിരി വ്യത്യസ്തമാക്കാനുളള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരിക്കുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 1971 ല്‍ സിനിമയിലെത്തിയ മമ്മുട്ടി 399 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എന്നാല്‍ താരത്തിന്റെ 400 -ാമത്തെ സിനിമ വ്യത്യസ്തമാക്കാനുള്ള ശ്രമത്തിലാണെന്നാണ് പറയുന്നത്.
മമ്മുട്ടിയെ നായകനാക്കി ബിഗ് ബജറ്റിലൊരു ചിത്രം അണിയറയില്‍ ഒരുങ്ങാന്‍ പോവുകയാണെന്നാണ് പറയുന്നത്. പിറന്നാള്‍ ദിനത്തില്‍ ആ ചിത്രത്തിനെ കുറിച്ചുള്ള കാര്യങ്ങള്‍ പുറത്ത് വിടുമെന്നും അതിനൊപ്പം മമ്മുട്ടിയും ദുല്‍ഖറും ഒന്നിക്കുന്ന സിനിമയെ കുറിച്ചും ഔദ്യോഗികമായ പ്രഖ്യാപനം അന്ന് ഉണ്ടാവുമെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ വാര്‍ത്ത സത്യമാണോ എന്ന കാര്യത്തെ കുറിച്ച് വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
മമ്മുട്ടിയുടെ പിറന്നാള്‍ 1951 സെപ്റ്റംബര്‍ 7 നായിരുന്നു മമ്മുട്ടി ജനിച്ചത്. ഈ വര്‍ഷം മെഗാ സ്റ്റാറിന്റെ പിറന്നാള്‍ വ്യത്യസ്തമായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിനായുള്ള ഒരുക്കങ്ങളെല്ലാം കഴിഞ്ഞിരിക്കുകയാണ്.
400 -ാമത്തെ സിനിമ നിലവില്‍ മമ്മുട്ടി 399 സിനിമകളില്‍ അഭിനയിച്ചു കഴിഞ്ഞിരിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ മമ്മുട്ടിയുടെ കരിയറിലെ തന്നെ പ്രധാന്യമുള്ള സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിടുമെന്നാണ് ചില വാര്‍ത്തകളില്‍ പറയുന്നത്
ബിഗ് ബജറ്റില്‍ മമ്മുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മ്മിക്കുന്ന സിനിമയെ കുറിച്ചാണ് പിറന്നാള്‍ ദിനത്തില്‍ പറയുക. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഇതുവരെ ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും തന്നെ വന്നിട്ടില്ല.
Source
