പാര്‍വ്വതിക്ക് അവാര്‍ഡ് നല്കി മമ്മൂട്ടി. പാര്‍വ്വതിയോടുള്ള ആരാധകരുടെ എതിര്‍പ്പ് കുറയ്ക്കുന്നതിന്റെ ഭാഗമായും ഈ അവാര്‍ഡിനെ കാണാം. പാര്‍വ്വതിയുടെ ഏറ്റവും പുതിയ ചിത്രമായ മൈ സ്റ്റോറിയുടെ ട്രെയ്ലര് അവതരിപ്പിച്ചത് മമ്മൂട്ടിയായിരുന്നു. മമ്മൂട്ടി തന്നെ പറഞ്ഞാലും പാര്‍വ്വതി മറ്റുള്ളവരെ വ്യക്തിപരമായി ആക്ഷേപിക്കുകയാണെന്നും അതംഗീകരിക്കില്ലെന്നുമുള്ള നിലപാടിലായിരുന്നു ഒരു കൂട്ടര്.
ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് അവാര്‍ഡില്‍ പാര്‍വ്വതിയ്ക്ക് പുരസ്കാരം നല്കാന് മമ്മൂട്ടിയെ ചുമതലപ്പെടുത്തിയത്. സ്റ്റേജിലെത്തിയ മമ്മൂട്ടിയെ വന്‍ കൈയ്യടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പാര്‍വ്വതി എത്തിയപ്പോള്‍ കൂവലായിരുന്നു. ഇതിനിടെ കൂവല്‍ നിര്‍ത്താന്‍ മമ്മൂട്ടി ആംഗ്യം കാണിച്ചിട്ടും കാണികള്‍ക്ക് കലിപ്പ് അടക്കാനായിട്ടില്ലായിരുന്നു.
മമ്മൂട്ടിയുടെ കസബയുമായി ബന്ധപ്പെട്ട് പാര്‍വ്വതി നടത്തിയ വിമര്‍ശനമാണ് പാര്വ്വതിയുമായോടുള്ള പ്രേക്ഷകരുടെ എതിര്‍പ്പിന് കാരണം. ഡബ്യൂസിസി മമ്മൂട്ടിയെ പ്രത്യേകമായെടുത്ത് വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തതും പ്രേക്ഷകര്‍ക്ക് പാര്‍വ്വതിയോടുള്ള എതിര്‍പ്പിന് കാരണമായി. ആ സാഹചര്യത്തില്‍ മമ്മൂട്ടി പാര്‍വ്വതിയുമായി സംസാരിച്ചെന്നും വിവാദങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്നും മമ്മൂട്ടി മുമ്ബൊരിക്കല്‍ പറഞ്ഞിരുന്നു. മമ്മൂട്ടി പ്രതികരിച്ചതില്‍ സന്തോഷമുണ്ടെങ്കിലും പൂര്‍ണ തൃപ്തി അതിലില്ലെന്നുമായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.