മലയാളത്തിന്റെ സ്വന്തം താരമായ മെഗാസ്റ്റാറിനെക്കുറിച്ച് പൊതുവെ ഗൗരവക്കാരനാണെന്നും പെട്ടെന്ന് ദേഷ്യം വരുമെന്നുമൊക്കെയാണ് പറഞ്ഞ് കേള്‍ക്കാറുള്ളത്. എന്നാല്‍ കുട്ടികള്‍ക്കൊപ്പം അവരിലൊരാളായി നിലത്തിരുന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത താരത്തിന്റെ ചിത്രം ഈ വിശേഷണത്തെ മാറ്റിമറിച്ചിരിക്കുകയാണ്. ഗൗരവവും സീരിയസ്നെസുമൊന്നും ചിത്രത്തില്‍ കാണാനേയില്ല. സ്കൂള്‍ കുട്ടികള്‍ക്കൊപ്പമുള്ള താരത്തിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു.
ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന അബ്രഹാമിന്റെ സന്തതികളിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീപ് അദേനിയും മമ്മൂട്ടിയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചെത്തുകയാണ്. ഹനീഫ് അദേനിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കൊച്ചിയിലുെ പരിസരപ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.
മമ്മൂട്ടിയുടെ പുതിയ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് മമ്മൂട്ടി. സിനിമയുടെ കാര്യം മാത്രമല്ല കുടുംബത്തിലെ വിശേഷങ്ങളും പുതിയ ഫോട്ടോയുമൊക്കെ അദ്ദേഹം പങ്കുവെക്കാറുണ്ട്. ശക്തമായ ആരാധകപിന്തുണയുള്ളതിനാല് നിമിഷങ്ങള്‍ക്കുള്ളില്‍ താരത്തിന്റെ പോസ്റ്റുകള്‍ വൈറലാവാറുമുണ്ട്.
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരമാണ് മമ്മൂട്ടി. സിനിമയുടെ കാര്യം മാത്രമല്ല കുടുംബത്തിലെ വിശേഷങ്ങളും പുതിയ ഫോട്ടോയുമൊക്കെ അദ്ദേഹം പങ്കുവെക്കാറുണ്ട്. ശക്തമായ ആരാധകപിന്തുണയുള്ളതിനാല് നിമിഷങ്ങള്‍ക്കുള്ളില്‍ താരത്തിന്റെ പോസ്റ്റുകള്‍ വൈറലാവാറുമുണ്ട്.
സ്കൂള്‍ കുട്ടികളുടെ നടുവിലിരുന്ന് നിറപുഞ്ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത മെഗാസ്റ്റാറിന്റെ ലേറ്റസ്റ്റ് ഫോട്ടോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി തന്നെയാണ് ഈ ഫോട്ടോ പുറത്തുവിട്ടത്.
കൂളസ്റ്റ് വാപ്പച്ചിയെ ഏറ്റെടുത്ത് ദുല്‍ഖറും മമ്മൂട്ടി പോസ്റ്റ് ചെയ്ത പുതിയ ചിത്രത്തെ ദുല്‍ഖര്‍ സല്‍മാനും ഏറ്റെടുത്തു. ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടുവെന്നും ഇതുപോലെ കൂളായ വാപ്പച്ചിയെയാണ് കൂടുതല്‍ ഇഷ്ടമായതെന്നും ദുല്‍ഖര്‍ പറഞ്ഞിട്ടുണ്ട്. താരപുത്രന്റെ പോസ്റ്റും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
പിറന്നാള്‍ ദിനത്തിലെ സര്‍പ്രൈസ് മമ്മൂട്ടിയുടെ പിറന്നാള്‍ ദിനത്തിലാണ് ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. ദി ഗ്രേറ്റ് ഫാദറിനു ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്. 15 വര്‍ഷത്തെ അനുഭവ പരിചയവുമായാണ് അദ്ദേഹം ആദ്യ ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുന്നത്. അസോസിയേറ്റ് ഡയറക്ടറായി സിനിമയില്‍ തുടരുമ്പോഴും സംവിധാന മോഹം കൂടെ കൊണ്ടു നടന്നിരുന്നു ഷാജി പാടൂര്‍.