malayalam film meenaakshi
Featured Film News Malayalam

‘മീനാക്ഷി’യുടെ പൂജ കഴിഞ്ഞു

മാധ്യമ പ്രവര്‍ത്തകനായ പി.മുരളി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ആണ് ‘മീനാക്ഷി‘.എഴുത്തുക്കാരി രാജലക്ഷിമിയുടെ ആത്മഹത്യയുടെ കാരണം അന്വക്ഷിചെത്തുന്ന മാധ്യമാപ്രവര്തകയുടെ കഥ പറയുന്ന  ഈ  ചിത്രത്തിന്റെ പൂജ തൃശൂര്‍  പ്രിയഗീതം സ്റ്റുഡിയോയില്‍ നടന്നു. സംവിധായകന്‍ – പി.മുരളി മോഹന്‍, വിധ്യാദരന്‍  മാസ്റ്റര്‍, യവനിക ഗോപാലകൃഷ്ണന്‍ എന്നിവര്‍ ഭദ്ര ദീപം തെളിയിച്ചു. അര്‍ച്ചന രവി നായികയായി എത്തുന്ന   ചിത്രത്തിന്റെ നിര്‍മാണം ഗ്രാമിക ക്രിയേഷന്‍സ് നിര്‍വഹിക്കുന്നു .

malayalam film meenaakshi

ചെര്‍പ്പുളശ്ശേരി ഗ്രാമത്തില്‍ നടക്കു കഥ പുതിയൊരു അവതരണ ഭംഗിയോടെ അവതരിപ്പിക്കുകയാണ് സംവിധായകന്‍ പി. മുരളി മോഹന്‍.
ഗ്രാമിക സിനിക്രീയേഷന്‍സിനുവേണ്ടി പി. മുരളി മോഹന്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ‘മീനാക്ഷി’ ചിത്രീകരണം തുടങ്ങുന്നു . ക്യാമറ – സതീഷ് കുറുപ്പ്, ഗാനങ്ങള്‍ – ബാലകൃഷ്ണന്‍ ആനമങ്ങട്, സംഗീതം – വിദ്യാധരന്‍ മാഷ്, ആലാപനം – മഞ്ജരി, സുധീപ്, വിദ്യാധരന്‍ മാഷ്, അനുശ്രീ, കല – പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം – ഇന്ദ്രന്‍സ് ജയന്‍, മേക്കപ്പ് – റോയി പെല്ലിശ്ശേരി, പി.ആര്‍.ഒ. – അയ്മനം സാജന്‍.

നെടുമുടി വേണു, സുധീര്‍ കരമന, അര്‍ച്ചനാരവി, രോഹിത് മേനോന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, യവനിക ഗോപാലകൃഷ്ണന്‍, ഐ. ആര്‍.പ്രസാദ്, സന്തോഷ് അത്തിപറ്റ, സി. അനൂപ്, ബാബു ജോസ് ഇരുമ്പന്‍, നിസാര്‍, ഡോക്ടര്‍ ജാക്ക്, ഗിരീഷ് ആലമ്പാടന്‍, രാഹുല്‍ എം.ജി., കാവ് ഗോപാലകൃഷ്ണന്‍, സോണിയ മല്‍ഹാര്‍, വിജയകുമാരി, രമാദേവി, അനുമോള്‍, ബിന്‍സി റോയി, നില, ജസ്സി എന്നിവരോടൊപ്പം മറ്റ് പ്രമുഖ താരങ്ങളും വേഷമിടുന്നു .

 

Leave a Reply