ഒടിയന് സിനിമയുടെ അവസാന ഷെഡ്യൂള്‍ വൈകുമെന്നറിയിച്ചതിനെത്തുടര്‍ന്ന് പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യുകയാണെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. അവസാന ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ താരം ഈ സിനിമ പൂര്‍ത്തിയാക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇതുവരെയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തുവിട്ടിരിക്കുകയാണ്.
ഫേസ്ബുക്കിലൂടെ അല്‍പ്പം മുന്‍പാണ് താരം പോസ്റ്റര്‍ പുറത്തുവിട്ടത്. മുംബൈയില്‍ വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. മൂണ്‍ഷോട്ട് എന്റര്‍ടൈയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആക്ഷനും സാഹസികതയും നിറഞ്ഞ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നതെന്നും മോഹന്‍ലാല്‍ കുറിച്ചിട്ടുണ്ട്.
