തമിഴകത്തിന്റെ സ്വന്തം താരപുത്രിയായി മാറിയിരിക്കുകയാണ് കീര്‍ത്തി സുരേഷ്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളുമായി അരങ്ങേറുന്നതിനിടയിലാണ് മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിക്കാനുള്ള അവസരം താരപുത്രിയെ തേടിയെത്തിയത്. മലയാള സിനിമയിലൂടെയാണ് കീര്‍ത്തി സുരേഷ് വെള്ളിത്തിരയിലേക്ക് എത്തിയത്. എന്നാല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം തമിഴകത്തേക്ക് പ്രവേശിച്ച താരത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ലെന്നതാണ് വാസ്തവം. അത്രയധികം അവസരങ്ങളാണ് ഈ താരപുത്രിയെ തേടിയെത്തിയത്. ബാലതാരമായി സിനിമയിലേക്കെത്തിയ കീര്‍ത്തി സുരേഷ് വര്‍ഷങ്ങള്‍ക്ക് ശേഷം നായികയായി തിരിച്ചെത്തിയപ്പോള്‍ അത്ര മികച്ച സ്വീകാര്യതയായിരുന്നില്ല ലഭിച്ചത്. പ്രിയദര്ശന് സംവിധാനം ചെയ്ത ഗീതാഞ്ജലിയിലും റാഫി ചിത്രമായ റിംഗ് മാസ്റ്ററിലുമാണ് താരം അഭിനയിച്ചത്. വിചാരിച്ചത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങളായിരുന്നു ഇത് രണ്ടും. ഈ രണ്ട് സിനിമകള്‍ക്ക് ശേഷം തമിഴകത്തെത്തിയ കീര്‍ത്തിയെ തേടി മികച്ച അവസരങ്ങള്‍ എത്തിയതോടെ താരം തെന്നിന്ത്യയുടെ സ്വന്തം താരപുത്രിയായി മാറുകയായിരുന്നു.തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരറാണിയായി മാറിയ കീര്‍ത്തി സുരേഷിന് പുതിയൊരു സഹോദരനെ ലഭിച്ചിട്ടുണ്ട്. താരം തന്നെയാണ് ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. പുതിയ ചിത്രത്തിന്റെ പ്രമോഷന് പരിപാടിക്കിടയിലാണ് സംവിധായകന് വിഘ്നേഷ് ശിവനെ സഹോദരനായാണ് കാണുന്നതെന്ന് കീര്‍ത്തി വ്യക്തമാക്കിയത്.പുതിയ സിനിമയായ താനെ സേര്‍ന്ത കൂട്ടത്തിന്റെ പ്രമോഷന് പരിപാടിക്കിടയിലാണ് കീര്‍ത്തി വിഘ്നേഷിനെ സഹോദരന് എന്ന് സംബോധന ചെയ്തത്. സംസാരത്തിലുടനീളം ഈ വിശേഷണം തുടരുകയായിരുന്നു.
തെന്നിന്ത്യന്‍ സിനിമയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മില്‍ പ്രണയത്തിലാണെന്ന കാര്യം പരസ്യമായ രഹസ്യമാണ്. അങ്ങനെ വരുമ്പോള്‍ നയന്‍താര കീര്‍ത്തി സുരേഷിന്റെ നാത്തൂനായി വരില്ലേയെന്നാണ് ചിലരുടെ സംശയം.സംസാരത്തിലുടനീളം സഹോദരനെന്ന് കീര്‍ത്തി വിശേഷിപ്പിച്ചപ്പോള്‍ വിഘ്നേഷ് തിരിച്ച് കീര്‍ത്തിയെ സഹോദരിയാക്കി. സംസാരത്തിലുടനീളം സഹോദരനെന്ന് കീര്‍ത്തി വിശേഷിപ്പിച്ചപ്പോള്‍ വിഘ്നേഷ് തിരിച്ച് കീര്‍ത്തിയെ സഹോദരിയാക്കി. 10 തവണയോളം കീര്‍ത്തി തന്നെ ബ്രദറെന്ന് വിളിച്ചു, നന്ദി കീര്‍ത്തി സിസ്റ്ററേ എന്നായിരുന്നു വിഘ്നേഷിന്റെ മറുപടി.