ഉലകനായകന് കമല്‍ഹാസനും ചിയാന്‍ വിക്രമും ഒന്നിക്കുന്നു. കമലിന്റെ നിര്‍മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷല്‍ രാജേഷ് എം സെല്‍വയുടെ സംവിധാനത്തില്‍ ഒരുക്കുന്ന ചിത്രത്തിനായി വിക്രം ഇതിനകം കരാറിലൊപ്പിട്ടു കഴിഞ്ഞു.’ കമലും രാജേഷും ഇതിനു മുമ്പ് ഒന്നിച്ചത് തൂങ്കാവനം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുവേണ്ടിയായിരുന്നു. ചിത്രത്തിലെ നായികയായെത്തുന്നത് കമലിന്റെ മകളായ അക്ഷരാ ഹാസനാണ്. തന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ എക്കൗണ്ടിലൂടെ ഉലകനായകന് തന്നെയാണ് ഇക്കാര്യം എല്ലാവരെയും അറിയിച്ചത്.എന്തായാലും രണ്ടു സൂപ്പര്‍ താരങ്ങളെയും ഏറെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ഉലകനായകന്റെ ട്വിറ്റര്‍ പോസ്റ്റ് ഇതിനകം വൈറലായി കഴിഞ്ഞു. ”വിക്രമിനും അക്ഷരഹാസനും രാജേഷിനും അഭിനന്ദനങ്ങള്‍” എന്നു തുടങ്ങുന്ന പോസ്റ്റ് ഇതിനകം ആയിരകണക്കിനാളുകള്‍ ഷെയര്‍ ചെയ്തു കഴിഞ്ഞു.
