തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ഒരു വിവാഹം അടുത്തിടെയായിരുന്നു നടന്നത്. നടി ശ്രിയ ശരണിന്റെ വിവാഹമായിരുന്നു അതീവ രഹസ്യമായി നടത്തിയത്. ശ്രിയയുടെ കാമുകനായിരുന്ന റഷ്യന്‍ ടെന്നീസ് താരത്തെ തന്നെയായിരുന്നു ശ്രിയ വിവാഹം കഴിച്ചത്. നയന്‍താരയുടെ വിവാഹവും ഉടനെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നയന്‍താരയ്ക്കും ശ്രിയ ശരണിനുമൊപ്പം ഗോസിപ്പ് കോളങ്ങൡ ഇടം നേടിയ സുന്ദരിയാണ് ശ്രുതി ഹാസന്. താരപുത്രി അമേരിക്കകാരനായ മൈക്കിള്‍ കോര്‍സലേയുമായി ആഘാത പ്രണയത്തിലാണെന്ന് പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ശ്രുതിയുടെ വിവാഹ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.
ഉലകനായകന് കമല്‍ ഹാസന്റെ മകളും തെന്നിന്ത്യയിലെ പ്രമുഖ താരപുത്രിയുമായി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ശ്രുതി ഹാസന്. മറ്റ് പ്രമുഖ നടിമാര്‍ക്കൊപ്പം ശ്രുതിയുടെ വിവാഹ വാര്‍ത്തകളും സ്ഥിരമായി പാപ്പരാസികളുടെ പട്ടികയിലുണ്ടാവും. ഇപ്പോള്‍ ശ്രുതിയുടെ വിവാഹത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വീണ്ടും പ്രചരിക്കുകയാണ്. നടി കാമുകനായ അമേരിക്കകാരനെ രഹസ്യമായി വിവാഹം കഴിച്ചെന്നും മുംബൈയില്‍ ഭര്‍ത്താവിനൊപ്പം ഒന്നിച്ച് താമസിക്കാനുള്ള ഒരുക്കത്തിലാണെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ ഇതിലെ സത്യമെന്താണെന്ന ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഏറെ കാലമായി ശ്രുതി ഹാസനും അമേരിക്കന്‍ തിയറ്റര്‍ നടനുമായ മെക്കിള്‍ കോര്‍സലേയുമായി പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇരുവരും മുംബൈയില്‍ നിന്നും കാറില്‍ നിന്നും കെട്ടിപ്പിടിക്കുന്നതും, എയര്‍പോര്‍ട്ടിലൂടെ സഞ്ചരിക്കുന്നതുമായി ചിത്രങ്ങള്‍ പലപ്പോഴും പ്രചരിച്ചിരുന്നു. എന്നാല്‍ പിതാവിനും കാമുകനുമൊപ്പം മാസങ്ങള്‍ക്ക് മുന്‍പ് ശ്രുതി ഒരു വിവാഹത്തിന് എത്തിയിരുന്നു. തമിഴ് നടന് ആദവ് കണ്ണദാസന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രുതി മൈക്കിള്‍ കോര്‍സലേയ്ക്കൊപ്പം എത്തിയത്. ഇതോടെ പിതാവും നടനുമായ കമല്‍ഹാസനും ശ്രുതിയുടെ കുടുംബവും ഇരുവരുടെയും പ്രണയം അംഗീകരിച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടും വന്നു.
ശ്രുതി സിനിമ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അത് ശ്രുതി നിഷേധിച്ചിരുന്നു. പുതിയ കഥകള്‍ കേള്‍ക്കുന്ന തിരക്കിലാണ് താനെന്നും ഉടന്‍ തന്നെ മൂന്നോ നാലോ സിനിമകളില്‍ കരാര്‍ ഒപ്പിടാനുള്ള തയ്യാറെടുപ്പിലാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള കാര്യമൊന്നും നടി പറഞ്ഞിരുന്നില്ല… തന്റെ സ്വാകര്യ ജീവിതം എന്റേത് മാത്രമാണെന്നാണ് ശ്രുതി പറയുന്നത്. തന്റെ സിന ിമകള്‍ കണ്ട് അതിനെ മാത്രം വിലയിരുത്തുകയാണ് ചെയ്യേണ്ടതെന്നും ബാക്കിയുള്ള കാര്യങ്ങളില്‍ കൈകടത്താതെ തനിക്ക് തന്നെ വിട്ട് തരണമെന്നുമായിരുന്നു ശ്രുതിയുടെ ആവശ്യം…
Click Here : – ശ്രുതി ഹാസന് കാമുകനെ രഹസ്യമായി വിവാഹം കഴിച്ചു! പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമെന്ത്?