ഐശ്വര്യ റായ് തന്റെ അമ്മയാണെന്ന വെളിപ്പെടുത്തലുമായി ആന്ധ്രാപ്രദേശ് വിശാഖപട്ടണം സ്വദേശി സംഗീത് കുമാര്‍. ഐശ്വര്യ റായ് തന്റെ അമ്മയാണെന്നും 1998ല്‍ ലണ്ടനില്‍ വെച്ച് ടെസ്റ്റ് ട്യൂബ് ബേബിയായാണ് താന്‍ ജനിച്ചതെന്നും അവകാശവാദവുമായി യുവാവ് രംഗത്ത്.
ആദ്യ രണ്ടു വര്‍ഷത്തോളം ഐശ്വര്യ റായിയുടെ മാതാവിന്റെ പിതാവിന്റെയും സംരക്ഷണത്തില്‍ മുംബൈയിലായിരുന്നുവെന്നും പിന്നീട് പിതാവ് ആദിവേലു റെഡ്ഡി തന്നെ വിശാഖപട്ടണത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവന്നുവെന്നും മൂന്നു വയസ്സുമുതല്‍ വിശാഖപട്ടണത്തിലാണ് താന്‍ വളര്‍ന്നതെന്നും യുവാവ് വെളിപ്പെടുത്തുന്നു.
എന്നാല്‍ തന്റെ അമ്മ ഐശ്വര്യ റായി എന്ന് സ്ഥാപിക്കാന്‍ യാതൊരു തെളിവും തന്റെ പക്കലില്ലെന്നും യുവാവ് വ്യക്തമാക്കി. കാരണം ജനനം സംബന്ധിച്ച് എല്ലാ തെളിവുകളും ബന്ധുക്കള്‍ നശിപ്പിച്ചതായും യുവാവ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ താനിപ്പോള്‍ ഏകനാണെന്നും തനിക്ക് അമ്മയെ തിരിച്ചു വേണമെന്നും യുവാവ് പറയുന്നു.