മലയാളത്തില്‍ നിന്ന് സായി പല്ലവി നേരെ പോയത് തെലുങ്ക് സിനിമാ ലോകത്താണ്. തെലുങ്കില്‍ ഒന്നിന് പിറകെ ഒന്നായി സിനിമകളുമായി സായി പല്ലവി തിരക്കിലുമായി. അതിനിടയില്‍ രണ്ട് മൂന്ന് തമിഴ് സിനിമകളെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുവെങ്കിലും അതൊന്നും സംഭവിച്ചില്ല.വിക്രം നായകനായ സ്കെച്ച് എന്ന ചിത്ത്രതില്‍ സായി പല്ലവിയെ പരിഗണിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം നടി പിന്മാറിയ സാഹചര്യത്തില്‍ തമന്ന നായികയായെത്തി. ചിത്രത്തില്‍ തമന്നയുടെ വേഷത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് സായി പല്ലവിയെക്കാള്‍ നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞത്.വിക്രമിനെ നായകനാക്കി വിജയ് ചന്ദ്രര് സംവിധാനം ചെയ്ത ചിത്രമാണ് സ്കെച്ച്. സൗത്ത് ചെന്നൈയിലെ അധോലോകത്തെ കുറിച്ച് പറഞ്ഞ ചിത്രം മികച്ച പ്രേക്ഷകാഭിപ്രായവും കലക്ഷനും നേടി.ചിത്രത്തില്‍ വിക്രമിന്റെ നായികയായെത്തിയത് തമന്നയാണ്. ഇതാദ്യമായാണ് തമന്നയും വിക്രമും ഒന്നിച്ചഭിനയിക്കുന്നത്. ചിത്രത്തില്‍ സായി പല്ലവിയെ ആദ്യം നായികയായി പരിഗണിച്ചിരുന്നു. എന്നാല്‍ പല്ലവി പിന്മാറിയ സാഹചര്യത്തിലാണ് തമന്ന ചിത്രത്തിലെത്തിയത്.സായി പല്ലവി പിന്മാറിയതിനെ കുറിച്ചും, തമന്നയുടെ നായികാ വേഷത്തെ കുറിച്ചും ചോദിച്ചപ്പോഴാണ് വിക്രം അത് പറഞ്ഞത്. ചിത്ത്രതില്‍ ഒരു ബ്രാഹ്മിണ്‍ പെണ്കുട്ടിയായിട്ടാണ് തമന്ന അഭിനയിച്ചത്. ആ കഥാപാത്രത്തിന് സായി പല്ലവിയെക്കാള്‍ എന്തുകൊണ്ടും നല്ലത് തമന്ന തന്നെയാണെന്ന് വിക്രം പറഞ്ഞു.വിക്രമിന്റെ പരമാര്‍ശം കേട്ട് സായി പല്ലവി ഫാന്‍സ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരിയ്ക്കുകയാണ്. എന്നാല്‍ വിക്രം ഒരിക്കലും സായി പല്ലവിയെ താഴ്ത്തിക്കെട്ടിയതല്ല, തന്റെ നായികയെ പ്രശംസിയ്ക്കുക മാത്രമാണ് ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയ സംസാരം.
