മലയാളത്തില്‍ നിന്ന് തമിഴ് സിനിമാ ലോകത്തെത്തിയ കീര്‍ത്തി സുരേഷ് ഇപ്പോള്‍ തെലുങ്കിലേക്ക് ചുവട് മാറ്റിയിരിയ്ക്കുകയാണ്. അഗ്നാതവാസി എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണവും സാമ്പത്തിക നേട്ടവും കിട്ടിയ സന്തോഷത്തിലാണ് കീര്‍ത്തി സുരേഷ്. അതിനപ്പുറം സന്തോഷം, തെലുങ്കില്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിയ്ക്കുന്ന മഹാനദി എന്ന ചിത്രത്തെ കുറിച്ചോര്‍ക്കുമ്പോഴാണ്.
ഇതിഹാസ നായിക സാവിത്രിയായിട്ടാണ് കീര്‍ത്തി സുരേഷ് മഹാനദി എന്ന ചിത്രത്തിലെത്തുന്നത്. ഈ സിനിമ എന്റെ ഭാഗ്യമാണെന്ന് താരപുത്രി പറയുന്നു.സാവിത്രിയെ ഓണ്‍സ്ക്രീനില്‍ അവതരിപ്പിയ്ക്കാന്‍ കഴിയുന്നത് ഭാഗ്യമായിട്ടാണ് കാണുന്നത്. ഇങ്ങനെ ഒരു വേഷം കരിയറില്‍ ലഭിച്ച ഞാന്‍ അനുഗ്രഹീതയാണെന്നും കീര്‍ത്തി സുരേഷ് പറഞ്ഞു.സാവിത്രിയുടെ വേഷം എന്നെ തേടി വന്നപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് വിവാദങ്ങളാണ്. സാവിത്രി വെള്ളിത്തിരയില്‍ എത്തുമ്പോള്‍ തീര്‍ച്ചയായും വിവാദങ്ങളും വിമര്‍ശനങ്ങളുമൊക്കെ ഉയരും എന്നെനിക്ക് ഉറപ്പാണ്.പിന്നെ ചിന്തിച്ചു, എന്തോ ആയിക്കോട്ടെ.. തെലുങ്കര്‍ക്ക് സാവിത്ര എന്നാല്‍ ദൈവ തുല്യയാണ്.
സാവിത്രയെ അവതരിപ്പിക്കുന്നതിലെ പ്രാധാന്യം മനസ്സിലാക്കിയപ്പോള്‍ ഈ സിനിമ എന്തുകൊണ്ടും ചെയ്യണം എന്ന് ഉറപ്പിയ്ക്കുകയായിരുന്നു- കീര്‍ത്തി പറഞ്ഞു.സാവിത്രിയുടെ കൗമാരം അവതരിപ്പിയ്ക്കാനായി ശരീര ഭാരം കുറച്ചു. തടി കൂട്ടാന്‍ ക്രിത്രിമമായ രീതി സ്വീകരിക്കുമെന്ന് കീര്‍ത്തി സുരേഷ് പറയുന്നു.ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ ജമനി ഗണേഷനായി എത്തുന്നത്. ഇവരെ കൂടാതെ വിജയ് ദേവര്കൊണ്ട, സമാന്ത, പ്രകാശ് രാജ് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നു.