ആപത്ത് ആര്‍ക്കും എപ്പോഴും എങ്ങനെയും വരാം.. അതിപ്പോള്‍ സെലിബ്രിറ്റിയാണെന്നും സാധാരണക്കാരനാണെന്നുമൊന്നും ഇല്ലല്ലോ… അതുപോലെ കഴിഞ്ഞ ദിവസം നടി കൃതി സനോണിന് സംഭവിച്ചത് എന്താണെന്ന് അറിയാമോ…?
ബോളിവുഡ്, തെലുങ്ക് സിനിമാ നടിയായ കൃതി സനോണ്‍ ലിഫ്റ്റില്‍ കുടുങ്ങിപ്പോയി!! ആ ഒരു നിമിഷം നടി ആനന്ദകരമാക്കിയത് എങ്ങനെയാണെന്നറിയാമോ.. ആരാധകര്‍ക്കൊപ്പം നന്നായി സമയം ചെലവഴിച്ച് സന്തോഷിച്ചു!!മുംബൈയില്‍ വച്ചാണ് സംഭവം. ലിഫ്റ്റില്‍ കുടുങ്ങിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിച്ചു. ലിഫ്റ്റില്‍ 3ജി കണക്ഷന് ലഭിച്ചത് അത്ഭുതരമാണെന്നും മുംബൈ നഗരത്തില്‍ ഇത് അപൂര്‍വ്വമാണെന്നും നടി പറഞ്ഞു.മുംബൈയില്‍ വച്ചാണ് സംഭവം. ലിഫ്റ്റില്‍ കുടുങ്ങിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ നടി അറിയിച്ചു. ലിഫ്റ്റില്‍ 3ജി കണക്ഷന് ലഭിച്ചത് അത്ഭുതരമാണെന്നും മുംബൈ നഗരത്തില്‍ ഇത് അപൂര്‍വ്വമാണെന്നും നടി പറഞ്ഞു.
പിന്നെ ആരാധകരുടെ കമന്റുകളുടെ പെരുമഴയായിരുന്നു. കൃതി സുരക്ഷിതയാണോ.. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നൊക്കെയായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. എല്ലാവരോടും നടി പ്രതികരിച്ചു.താന്‍ സുരക്ഷിതയാണെന്ന് കൃതി അറിയിച്ചു. മാനേജരെ വിവരം അറിയിച്ചിട്ടുണ്ടെന്നും.. അദ്ദേഹം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിയ്ക്കുകയാണെന്നും കൃതി പറഞ്ഞു.വേറെ പ്രശ്നങ്ങളൊന്നുമില്ല.. പക്ഷെ തനിക്ക് ഇപ്പോള്‍ വല്ലാത്ത വിശപ്പ് തോന്നുന്നുണ്ടെന്ന് നടി പറഞ്ഞപ്പോള്‍ അതിനും ആരാധകര്‍ക്ക് സൊലൂഷനുണ്ടായിരുന്നു. ബാഗില്‍ ചോക്ലേറ്റ് ഉണ്ടോ എന്ന് നോക്കൂ എന്ന് പറഞ്ഞപ്പോഴാണ് കൃതിയും അതോര്‍ത്തത്.അങ്ങനെ നീണ്ട ഒരു മണിക്കൂറിന് ശേഷം നടി പുറത്ത് കടന്നു. ഒരു മണിക്കൂര്‍ നേരം തനിക്കൊപ്പം സമയം ചെലവഴിച്ച ആരാധകര്‍ക്ക് നടി നന്ദി അറിയിക്കുകയും ചെയ്തു.