Featured Film News Malayalam Tamil

മോഹന്‍ലാല്‍ ചിത്രത്തില്‍ വില്ലനായി തമിഴ് നടന്‍ വിശാല്‍!

ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് തമിഴ് നടന്‍ വിശാലെന്ന് റിപ്പോര്‍ട്ട് തിരക്കഥ പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന. അടുത്ത വര്‍ഷം മെയിലാണ്  റിലീസിങ് തീരുമാനിച്ചിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനൊപ്പം ആദ്യമായാണ് വിശാല്‍ അഭിനയിക്കുന്നത്. മേജര്‍ രവി ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ചിത്രീകരണത്തിനു ശേഷമായിരിക്കും മോഹന്‍ലാല്‍ ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അഭിനയിക്കുകയെന്നാണ് സൂചന. മിസ്റ്റര്‍ ഫ്രോഡ്, ഗ്രാന്‍ഡ് മാസ്റ്റര്‍,മാടമ്പി തുടങ്ങിയ ചിത്രങ്ങളാണ് മോഹന്‍ലാല്‍ -ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിലിറങ്ങിയിട്ടുള്ളത്. അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിലെത്തിയ വിശാല്‍ 2004 […]

Featured Film News Tamil

ആ ആരോപണം കാരണം താനും കുടുംബവും ഏറെ വിഷമിച്ചിരുന്നുവെന്ന് സൂര്യ, നിയമപരമായി നേരിടും

ജെല്ലിക്കെട്ട് വിഷയത്തില്‍ തനിക്കെതിരെ പെറ്റ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെയും കുടുംബത്തെയും ഏറെ വേദനിപ്പിച്ചിരുന്നുവെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ. മൃഗസംരക്ഷണ സംഘടനയായ പെറ്റ സൂര്യയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയാണ് താരം ജെല്ലിക്കെട്ട് വിഷയത്തില്‍ ഇടപെട്ടതെന്നാണ് പെറ്റ ആരോപിച്ചത്. പുതിയ ചിത്രമായ എസ് 3യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കു മുന്നില്‍ വരുമ്പോഴെല്ലാം വിഷയത്തെക്കുറിച്ചുള്ള പ്രതികരണം സൂര്യ രേഖപ്പെടുത്തിയിരുന്നു. ജെല്ലിക്കെട്ട് വിഷയത്തില്‍ തമിഴകം ഇപ്പോഴും പുകയുകയാണ്. തമിഴ് നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ട്. പെട്ടെന്നൊരു ദിനം […]

Featured Film News Tamil

തമിഴ് ജനതയുടെ വികാരം മാനിച്ച് സൂര്യ, സിങ്കം 3യുടെ റിലീസ് വീണ്ടും മാറ്റി

ജെല്ലിക്കെട്ട് വിവാദത്തില്‍ തമിഴ് ജനത ഒന്നടങ്കം പ്രതിഷേധിച്ചത് നാം കണ്ടതാണ്. പാര്‍ട്ടിയുടേയോ കൊടിയുടേയോ പിന്തുണയില്ലാതെ തമിഴ് നാട്ടുകാര്‍ ഒന്നടങ്കം പ്രതിഷേധത്തില്‍ അണിചേര്‍ന്നിരുന്നു. ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ താരങ്ങളും രംഗത്തെത്തിയിരുന്നു. പിതിയ സിനിമയായ സിങ്കം 3 യുടെ റിലീസ് മാറ്റി വെച്ചിരിക്കുകയാണ് സൂര്യ. വന്‍വിജയമായ സിങ്കം സീരീസിലെ മൂന്നാം ഭാഗമായ സിങ്കം 3 ജനുവരി 26 ന്് തിയേറ്ററുകളിലേക്കെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂര്യ ചിത്രമായ സിങ്കം 3യുടെ റിലീസ് മാറ്റിവെച്ചു. ജെല്ലിക്കെട്ട് […]

Featured Tamil

വിജയ് സേതുപതി ചിത്രത്തില്‍ നിന്നും ലക്ഷ്മി മേനോന്‍ പിന്മാറാന്‍ കാരണം, പകരം താരപുത്രി എത്തുന്നു!

ലക്ഷ്മി മേനോന്‍ ഇപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ സെലക്ടീവാണ്. സിനിമാ തിരക്കുകള്‍ കാരണം പഠനം പോലും ഉപേക്ഷിച്ച നടി തനിക്ക് താത്പര്യമുള്ള സിനിമകള്‍ മാത്രമേ ഏറ്റെടുക്കാറുള്ളൂ. റെക്ക എന്ന ചിത്രത്തിന് ശേഷം വിജയ് സേതുപതിയുടെ നായികയായി ലക്ഷ്മി മേനോന്‍ വീണ്ടും അഭിനയിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു താരം ചിത്രത്തില്‍ നിന്നും പിന്മാറി എന്ന്. എന്താണ് കാരണം? വിജയ് സേതുപതി ചിത്രം പന്നീര്‍ ശെല്‍വം സംവിധാനം ചെയ്യുന്ന കറുപ്പന്‍ എന്ന ചിത്രത്തില്‍ വിജയ് സേതുപതിയുടെ നായികയായി വീണ്ടും […]

Featured Gossips

പോകുന്നിടത്തെല്ലാം ജയറാമിനെ കൂടെ കൂട്ടുന്നതെന്തിന്; കാളിദാസന്റെ സൂപ്പര്‍ മറുപടി

ബാലതാരമായി മലയാള സിനിമില്‍ അരങ്ങേറിയ കാളിദാസ് ജയറാം ആദ്യമായി നായകനായി അഭിനയിച്ചത് തമിഴകത്താണ്. രണ്ട് സിനിമകള്‍ തമിഴില്‍ ചെയ്ത ശേഷം ഇപ്പോഴിതാ പൂമരം എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തുകയാണ് താരപുത്രന്‍. സിനിമകള്‍ വിരലിലെണ്ണാവുന്നത്രെയും മാത്രമേ ചെയ്തുള്ളൂവെങ്കിലും കാളിദാസിന് തമിഴകത്തും മലയാളത്തിലുമെല്ലാം ആരാധകരുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പേജുകളിലും താരം സജീവമാണ്. ട്വിറ്ററില്‍ ആരാധകരുമായി സംവദിയ്ക്കവെയാണ് ഒരാള്‍ കാളിദാസിനോട് ആ ചോദ്യം ചോദിച്ചത്. എന്തിനാണ് എപ്പോഴും അച്ഛനെ കൂടെ കൂട്ടുന്നത്.

Featured Film News

500 രൂപയുടെ വ്യാജപ്പകര്‍പ്പ്, യുവനടനും പണികിട്ടി, വ്യാജനെ തിരിച്ചറിയാനുള്ള മാര്‍ഗവും ഉപദേശിച്ച് താരം

രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍ പിന്നീട് പുറത്തിറക്കിയ 500 രൂപയുടെ വ്യാജപ്പകര്‍പ്പ് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്കാണ് പണികിട്ടിയത്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ രജത് മേനോനും ഇത്തരത്തിലൊരു പണികിട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 500 രൂപയുടെ വ്യാജ നോട്ട് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും താരം വിവരിക്കുന്നുണ്ട്.

Feature Featured

മുന്തിരിവള്ളികള്‍ കണ്ടപ്പോള്‍ ഓര്‍മ്മ വന്ന മലയാളത്തിലെ അഞ്ച് മികച്ച ചിത്രങ്ങള്‍?

സമരത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ (munthirivallikal thalirkumbol)  എന്ന ചിത്രം പ്രേക്ഷകരുടെ മനം കവരുന്നു. ഏറ്റവും മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് ലഭിക്കുന്നത്. പുലിമുരുകന്‍ എന്ന വമ്പന്‍ വിജയത്തിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍. ഒരു നല്ല കുടുംബ ചിത്രം എന്നാണ് മുന്തിരിവള്ളികള്‍ കണ്ടതിന് ശേഷം പ്രേക്ഷകര്‍ പറഞ്ഞത്. സോഷ്യല്‍ മീഡിയയിലും മുന്തിരിവള്ളികള്‍ക്ക് പോസ്റ്റീവ് റിവ്യൂസാണ് പ്രചരിക്കുന്നത്. മീനയാണ് ചിത്രത്തിലെ നായിക. ദൃശ്യം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും […]

Featured Film News

യോദ്ധയ്ക്ക് രണ്ടാം ഭാഗം വരുന്നു, സാധ്യതകളുണ്ടെന്ന് സംവിധായകന്റെ വെളിപ്പെടുത്തല്‍

അരിശുമൂട്ടില്‍ അപ്പുക്കുട്ടനെയും തൈപ്പറമ്പില്‍ അശോകനെയും മലയാളി പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയുമോ. അപ്പുക്കുട്ടനും അശോകനും ഉണ്ണിക്കുട്ടനും അശ്വതിയുമൊക്കെ ഇന്നും പ്രേക്ഷകരുടെ മനസ്സില്‍ നിറം മങ്ങാതെ തന്നെ നില്‍ക്കുന്നു. പല ഹിറ്റ് ചിത്രങ്ങള്‍ക്കും രണ്ടാം ഭാഗങ്ങള്‍ വന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം എത്തിയ അത്തരം രണ്ടാം ഭാഗങ്ങള്‍ ചിലപ്പോഴൊക്കെ പ്രേക്ഷകരെ നിരാശപ്പെടുത്തി. ചിലത് മികച്ച വിജയം നേടി. അതുപോലെ ഒരു രണ്ടാം ഭാഗം യോദ്ധയ്ക്ക് ഉണ്ടാകുമോ? രണ്ടാം ഭാഗം ഉണ്ടാകുമോ യോദ്ധയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകാനുള്ള സാധ്യതകളുണ്ട് എന്ന് സംവിധായകന്‍ സംഗീത് […]

Featured Film News

മമ്മൂട്ടി ചിത്രത്തിന്റെ പരാജയം, മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തെ പ്രതിസന്ധിയിലാക്കി!!

ഒരുപാട് പ്രതീക്ഷകളും വിശ്വാസങ്ങളും ഉള്ള മേഖലയാണ് സിനിമ. വിശ്വാസങ്ങള്‍ അതിര് കടന്ന് അന്ധവിശ്വാസമായി മാറാറുമുണ്ട്. അമിത പ്രതീക്ഷകള്‍ ആപത്താകാറുമുണ്ട്. അത് പലപ്പോഴും സിനിമയെ കാര്യമായി തന്നെ ബാധിയ്ക്കും. മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രം സംഭവിക്കാതിരിയ്ക്കാന്‍ കാരണം മമ്മൂട്ടി, നിര്‍മിക്കാന്‍ തയ്യാറല്ല എന്ന് മുന്‍വിധികളോടെ സിനിമയെ സമീപിയ്ക്കുന്ന പ്രേക്ഷകരും സിനിമാ പ്രവര്‍ത്തകരും അതിന് കാരണക്കാരാണ്. അങ്ങനെ എഴുത്തിന്റെ ഘട്ടത്തില്‍ പിരിമുറുക്കങ്ങള്‍ കൊണ്ട് ഏറെ പ്രതിസന്ധി നേരിട്ട ചിത്രമാണ് നാടോടിക്കാറ്റ് ശ്രീധരന്റെ ഒന്നാം തിരുമുറിവ് ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്‍മനസ്സുള്ളവര്‍ക്ക് […]

Featured Film News

മോഹന്‍ലാല്‍, ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് കൂട്ടുക്കെട്ട്

ആ വാര്‍ത്ത സത്യമായിരുന്നു! മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന വാര്‍ത്തയായിരുന്നു അത്. മോഹന്‍ലാലും ശ്രീനിവാസനും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നു. ഇപ്പോഴിതാ എഴുത്തുകാരനും നടനുമായ ശ്രീനിവാസന്‍ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. കണ്ണൂരില്‍ സംഘടിപ്പിച്ച കേരള സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിന്റെ ചടങ്ങില്‍ സംസാരിക്കവെയാണ് ശ്രീനിവാസന്‍ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞത്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ശ്രീനിവാസന്‍ പറഞ്ഞു. മോഹന്‍ലാല്‍, ശ്രീനിവാസനും സത്യന്‍ അന്തിക്കാടും വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കുറച്ചായി. റിപ്പോര്‍ട്ടുകള്‍ […]