Featured

അലംകൃത അവധിയാഘോഷത്തിനായി പോവുകയാണ്! ഒപ്പം മമ്മയും ഡാഡയും മാത്രമല്ല വേറൊരാളും കൂടെയുണ്ട്

സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളുമായി മുന്നേറുന്നതിനിടയിലും കുടുംബത്തെ മിസ്സ് ചെയ്യാതിരിക്കാന്‍ പരമാവധി ശ്രമിക്കാറുണ്ട് പലരും. അത്തരത്തിലൊരാളാണ് പൃഥ്വിരാജ് സുകുമാരന്‍. കലാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും എത്തിയതിനാല്‍ത്തന്നെ ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു. ലൊക്കേഷനിലും യാത്രകളിലുമെല്ലാം കുടുബം അദ്ദേഹത്തിനൊപ്പമുണ്ടാവാറുണ്ട്. പ്രൊഡക്ഷന്‍ ഹൗസിന്റ കാര്യങ്ങളും മറ്റുമൊക്കെയായി സുപ്രിയയും സജീവമാണ്. ശക്തമായ പിന്തുണയാണ് സുപ്രിയ നല്‍കുന്നത്. അഭിനേതാവ്, ഗായകന്‍, നിര്‍മ്മാതാവ് ഈ റോളുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് അദ്ദേഹം സംവിധാനത്തിലേക്ക് തിരിഞ്ഞത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും പ്രധാന കഥാപാത്രങ്ങളാക്കിയൊരുക്കിയ ലൂസിഫറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. […]

Featured

ചിലപ്പോള്‍ അത് കാണുമ്പോള്‍ എനിക്ക് ഭ്രാന്ത് പിടിയ്ക്കുമായിരുന്നു, സമാന്ത പറയുന്നു

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ സമാന്ത വളരെ അധികം പക്വത കാണിക്കാറുണ്ട്. ചെയ്യുന്ന ഓരോ സിനിമയും ഒന്നിനൊന്ന് മെച്ചം. മജ്‌ലിയ്ക്ക് ശേഷം ഓ ബേബി എന്ന ചിത്രത്തിന്റെ റിലീസിന് തയ്യാറെടുക്കുകയാണ് നടി. ഓ ബേബിയുടെ പ്രമോഷനുമായി ബന്ധപ്പെട്ടു നടത്തിയ അഭിമുഖത്തിലാണ് തുടക്കകാലത്ത് സോഷ്യല്‍ മീഡിയ ട്രോളുകള്‍ തന്നെ എത്രമാത്രം ബാധിച്ചിരുന്നു എന്ന് നടി വെളിപ്പെടുത്തിയത്. ചില ട്രോളുകള്‍ തന്നെ ഭ്രാന്ത് പിടിപ്പിച്ചിട്ടുണ്ടെന്ന് സമാന്ത പറയുന്നു. ട്രോളുകള്‍ വല്ലാതെ കരിയറിനെ ബാധിച്ചപ്പോള്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്. എങ്ങനെയാണ് […]

Featured Tamil

മെര്‍സലിലെ കുട്ടിത്താരത്തിന് ദളപതിയുടെ പിറന്നാള്‍ സമ്മാനം

വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു മെര്‍സല്‍. 2017ല്‍ പുറത്തിറങ്ങിയ സിനിമയെ ആരാധകരും പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വിജയുടെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായും സിനിമ മാറിയിരുന്നു. മെര്‍സലില്‍ വിജയുടെ മകനായി വേഷമിട്ട അക്ഷതിനെയും എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു. സിനിമയില്‍ വിജയ്ക്കും നിത്യ മേനോനുമൊപ്പം വളരെ കുറച്ച് സീനുകളിലാണ് കുട്ടിതാരം എത്തിയിരുന്നത്. അക്ഷതിന്റെ ഇത്തവണത്തെ പിറന്നാളിന് വിജയ് നല്‍കിയ സമ്മാനം വൈറലായി മാറിയിരുന്നു. കുട്ടിതാരത്തിന് പിറന്നാള്‍ സമ്മാനമായി ദളപതി നല്‍കിയത് പൊളറോയിഡ് ക്യാമറയായിരുന്നു. അക്ഷതിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ […]

Bollywood Featured

രണ്‍വീറിനെ ബാറ്റ് കൊണ്ട് അടിച്ച് തെറിപ്പിച്ച് ദീപിക!

പദ്മാവദിനു ശേഷം ദീപികയും രൺവീറും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 83. കബീർ സിങ്ങ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാര്യ-ഭർത്താക്കന്മാരായി തന്നെയാണ് താരങ്ങൾ എത്തുന്നത്. കപിൽ ദേവായി രൺവീർ സിങ്ങ് എത്തുമ്പോൾ ഭാര്യ റോമിയായിട്ടാണ് ദീപിക എത്തുക. വിവാഹ ശേഷം പ്രിയതാരങ്ങളെ ഒരുമിച്ച് കാണുന്നതിന്റെ ത്രില്ലില്ലാണ് പ്രേക്ഷകർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിത്രവുമായി ബന്ധപ്പെട്ട ഒരു രസകരമായ വീഡിയോ വൈറലാവുകയാണ്. രൺവീറാണ് ഈ രസകരമായ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് . ദീപിക രൺവീറിനെ ബാറ്റ് കൊണ്ട് അടിക്കുന്നതാണ് വീഡിയോയിൽ. […]

riteish-you-surprised-me-says-genelia-d-souza
Featured

റിതേഷ് നീ എന്നെ അമ്പരപ്പിച്ചു!! ഇത് കൂളല്ലേ…!! ചിത്രങ്ങൾ പങ്കുവെച്ച് നടി ജനീലിയ….

പ്രേക്ഷകർ ഏറെ ആസൂയയോടെ നോക്കുന്ന താര കുടുംബമാണ് നടൻ റിതേഷ് ദേശ്മുഖിന്റേയും നടി ജലീനിയ ഡിസൂസയുടേയും. സെലിബ്രിറ്റികൾക്കിടയിൽ തന്നെ ഈ താരദമ്പതികളുടെ ജീവിതം ചർച്ചയാകാറുണ്ട്. സിനിമയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ സ്ഥാനം നേടിയ താരമാണ് ജനീലിയ. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും താര തന്റേതായ ഇടം സൃഷ്ടിച്ചിരുന്നു. സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നു വെങ്കിലും ജനീലിയ ഇപ്പോഴും പ്രേക്ഷകരുടം ഇടയിൽ ചർച്ചയാകാറുണ്ട്. സിനിമയിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും സോഷ്യൽ മീഡിയയിൽ തരം […]

tovino-thomas-reply-about-stardum-enjoying
Featured

വീട്ടിലേക്ക് വരുന്നത് വീട്ടുകാര്‍ക്ക് ശല്യമായോ എന്ന് പോലും ചിന്തിച്ചുപോയെന്ന് ടൊവിനോ തോമസ്!

സിനിമയാണ് ലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ് അതിനായി നീങ്ങുമ്പോള്‍ ഈ തീരുമാനം ശരിയാവുമോയെന്ന തരത്തിലുള്ള ആശങ്കള്‍ അലട്ടിയിരുന്നതായി ടൊവിനോ തോമസ് പറഞ്ഞിരുന്നു. ഭാര്യ ശക്തമായ പിന്തുണ നല്‍കിയിരുന്നുവെങ്കിലും ഈ തീരുമാനത്തില്‍ വീട്ടുകാര്‍ യോജിച്ചിരുന്നില്ല. തുടക്കത്തില്‍ കയ്‌പേറിയ ചില അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പില്‍ക്കാലത്ത് സിനിമ ടൊവിനോയെ ചേര്‍ത്തുപിടിക്കുകയായിരുന്നു. വില്ലനായിത്തുടങ്ങി മുന്‍നിരയിലേക്കെത്തിയ താരത്തിന് മികച്ച അവസരങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് താരമിപ്പോള്‍. നായകനായി മാത്രമല്ല അഭിനയപ്രാധാന്യമുള്ള ഏത് വേഷവും തന്നില്‍ ഭദ്രമായിരിക്കുമെന്ന് ഈ താരം ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ശക്തമായ […]

Featured

റിമി ടോമിയെ പരിചയപ്പെട്ട വിധു പ്രതാപ്! അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രം വൈറലാവുന്നു

വൈവിധ്യമാര്‍ന്ന ആലാപന ശൈലിയുമായി മലയാള സിനിമയിലേക്കെത്തിയവരിലൊരാളാണ് വിധു പ്രതാപ്. മനസ്സിന്റെ അടിത്തട്ടിലേക്ക് നനുത്ത കുളിര്‍മഴയായി പെയ്‌തൊഴിയുന്ന ശബ്ദമാണ് ഈ ഗായകന്റേത്. മെലഡി ഗാനങ്ങള്‍ മാത്രമല്ല അടിപൊളിയും തനിക്ക് വഴങ്ങുമെന്നും വിധു തെളിയിച്ചിരുന്നു. സിനിമയും സ്റ്റേജ് പരിപാടികളുമൊക്കെയായി ആകെ സജീവമാണ് വിധു. സോഷ്യല്‍ മീഡിയയിലൂടെ സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്. വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. അവതാരകയും നര്‍ത്തകിയുമായ ദീപ്തി പ്രസാദിനെയാണ് […]

kajal-aggarwal-rubbishes-the-rumours-about-indian-2
Featured Tamil

നടി കാജല്‍ അഗര്‍വാളിന് ഇതെന്ത് പറ്റി! ഗോസിപ്പുകളൊന്നും സത്യമല്ലെന്ന് വെളിപ്പെടുത്തി നടി

തെലുങ്കിലും തമിഴിലും നിറഞ്ഞ് നില്‍ക്കുന്ന നടിയാണെങ്കിലും കേരളത്തിലടക്കം വലിയ ഫാന്‍സ് ഉള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. തെന്നിന്ത്യയിലെ ക്യൂട്ട് നടിമാരില്‍ ഒരാളായിട്ടാണ് കാജല്‍ അറിയപ്പെട്ട് തുടങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന നടിയ്ക്ക് ആരാധകരുടെ വലിയ പിന്തുണയും ലഭിക്കാറുണ്ട്. ഈ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ കാജല്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ അതിവേഗമായിരുന്നു തരംഗമായി മാറിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്ലാമറസ് ലുക്കിലുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ച് കൊണ്ടിരിക്കുന്നത്. ആദ്യ ദിവസങ്ങളില്‍ ശരീരഭാഗം പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള നടിയുടെ ഫോട്ടോസും വന്നിരുന്നു. നടിയ്ക്ക് ഇതെന്ത് […]

Bollywood Featured

മുഖം മറച്ച് സഹതാരത്തിനൊപ്പം കാറിലെത്തിയ താരപുത്രി! സാറയുടെ ചിത്രങ്ങള്‍ വൈറലാക്കി പാപ്പരാസികള്‍

സ്‌ക്രീനിന് മുന്നില്‍ കാണുന്നത് പോലെയല്ല സിനിമാ ലോകമെന്ന് പലതാരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. മുന്‍നിര നടിമാരടക്കം സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചും ചൂഷണങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് ഞെട്ടിച്ചിരുന്നു. സിനിമയിലെ പ്രശ്‌നങ്ങള്‍ അറിയുന്നതിനാലാണ് നടന്‍ സെയിഫ് അലി ഖാന്‍ മകള്‍ സാറയുടെ അരങ്ങേറ്റത്തെ കുറിച്ച് ആശങ്കപ്പെട്ടിരുന്നത്. മകള്‍ സഞ്ചരിക്കുന്ന വഴി എങ്ങനെയായിരിക്കുമെന്ന ഭയം അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഒടുവില്‍ നായികയായി ബോളിവുഡിലേക്ക് എത്തിയ സാറ എല്ലാവരെയും അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇതിനകം രണ്ട് സിനിമകളില്‍ അഭിനയിച്ച […]

Featured

ബറോസ് സെറ്റില്‍ കേക്ക് മുറിച്ച് മോഹന്‍ലാല്‍! മറ്റൊരു വലിയ സര്‍പ്രൈസും താരം പുറത്തുവിട്ടു

ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളാണ് മോഹന്‍ലാല്‍. മെയ് 21നാണ് അദ്ദേഹത്തിന്‍രെ ജന്മദിനം. ആരാധകരും സഹപ്രവര്‍ത്തകരുമൊക്കെ താരത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ താരങ്ങളും ക്രിക്കറ്റ് താരങ്ങളുമൊക്കെ കംപ്ലീറ്റ് ആക്ടറിന് ഹാപ്പി ബര്‍ത്ത് ഡേ ആശംസിച്ച് എത്തിയിട്ടുണ്ട്. നിമിഷനേരം കൊണ്ടാണ് താരവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വൈറലായി മാറുന്നത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ഏപ്രില്‍ 21നായിരുന്നു നിര്‍ണ്ണായക തീരുമാനത്തെക്കുറിച്ച് അദ്ദേഹം പ്രഖ്യാപിച്ചത്. ബറോസ് എന്ന ത്രീഡി ചിത്രവുമായാണ് അദ്ദേഹം എത്തിയത്. മോഹന്‍ലാല്‍ തന്നെയാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. […]