രാജ്യത്ത് കള്ളപ്പണം തടയുന്നതിന്റെ ഭാഗമായാണ് 500,1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചത്. എന്നാല്‍ പിന്നീട് പുറത്തിറക്കിയ 500 രൂപയുടെ വ്യാജപ്പകര്‍പ്പ് എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് നിരവധി പേര്‍ക്കാണ് പണികിട്ടിയത്. യുവതാരങ്ങളില്‍ ശ്രദ്ധേയനായ രജത് മേനോനും ഇത്തരത്തിലൊരു പണികിട്ടി.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിട്ടുള്ളത്. 500 രൂപയുടെ വ്യാജ നോട്ട് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും താരം വിവരിക്കുന്നുണ്ട്.