ആരാധകരുടെ കാത്തിരുപ്പിന് അവസാനം. മലായാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്വാന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നിനാണ് ചിത്രം തീയേറ്ററിൽ എത്തുക. നവാഗതനായ ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധായകൻ. റോണി സ്ക്രൂവാല ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
മൂന്നു പേർ ചേർന്ന് യാത്ര പോകുന്നതും യാത്രാമധ്യേ ഉണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തില്‍ ഇര്ഫാന് ഖാനും മിഥില പാല്ക്കറിനൊപ്പമാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ നല്ലൊരു ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സൂചന. മലായളത്തിന്റെ സ്വന്തം കുഞ്ഞിക്കയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. പെര്‍മനന്റ് റൂംമേറ്റ്സ് ഉള്‍പ്പെടെയുള്ള വെബ്സീരിസില് നായികയായി മാത്രം അഭിനയിച്ചിട്ടുള്ള മിഥിലയുടേയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്.
