മലയാളത്തിന്റെ പ്രിയപ്പെട്ട കുഞ്ഞിക്ക സിനിമകളുടെ തിരക്കുകളിലാണ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ബോളിവുഡ് എന്നിങ്ങനെ അന്യഭാഷ സിനിമകളിലേക്കും അരങ്ങേറ്റം നടത്തി കൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ ആദ്യമായി ബോളിവുഡിലഭിനയിക്കുന്ന കാരവന് എന്ന സിനിമയുടെ ചിത്രീകരണം പുരേഗമിക്കുന്നതിനിടെ അടുത്ത സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി വന്നിരിക്കുകയാണ്.അനുരാഗ് കശ്യപിന്റെ അടുത്ത സിനിമയായ മന്മരിസിയാനിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് വേണ്ടി ദുല്‍ഖറിനെ സമീപിച്ചിരിക്കുകയാണെന്നാണ് മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അനുരാഗ് കശ്യപ് സംവിധാനം ചെയ്ത് തപ്സി പന്നുവും വിക്കി കൗശലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ ആനന്ദ് എല്‍ റോയിയാണ് നിര്‍മ്മിക്കുന്നത്. ത്രികോണ പ്രണയ കഥയുമായി വരുന്ന സിനിമയുടെ ചിത്രീകരണം ജനുവരിയില്‍ ഹിമാചലില്‍ നിന്നുമായിരിക്കും തുടങ്ങുന്നത്.ദുല്‍ഖര്‍ സല്മാന് ബോളിവുഡിലേക്കും അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. കര്വാന് എന്ന് പേരിട്ടിരിക്കുന്ന സിനിമുടെ ചിത്രീകരണം ഊട്ടിയില്‍ നിന്നും ആരംഭിച്ചിരിക്കുകയാണ്. ഊട്ടിയിലെ ഷൂ്ടിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം കൊച്ചിയിലായിരിക്കും അടുത്ത ലൊക്കേഷന്‍.