ദിലീപും നാദിര്‍ഷയും അടുത്ത സുഹൃത്തുക്കളാണെന്ന കാര്യത്തെക്കുറിച്ച് പ്രേക്ഷകര്‍ക്കെല്ലാം അറിയാവുന്നതാണ്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി ജനപ്രിയ താരമായി മാറിയപ്പോഴും ഈ സൗഹൃദം വിടാതെ ഒപ്പമുണ്ടായിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ദിലീപിന് ശക്തമായ പിന്തുണ നല്കി നാദിര്‍ഷ കൂടെയുണ്ടായിരുന്നു.
ഇവരുടെ കുടുംബാഗംങ്ങള്‍ തമ്മിലും അടുത്തം സൗഹൃദമാണ് പുലര്‍ത്തുന്നത്. ഗായകനില്‍ നിന്നും അഭിനേതാവിലേക്ക് ചുവട് മാറിയതിന് ശേഷമാണ് നാദിര്‍ഷ സംവിദാനത്തിലേക്ക് കടന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത് , ജയസൂര്യ ടീമിനൊപ്പം ചേര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി മികച്ച പ്രതികരണമായിരുന്നു നേടിയത്. ആദ്യ സിനിമയ്ക്ക് ശേഷം തമിഴകത്തേക്ക് പ്രവേശിച്ചിരിക്കുകയാണ് നാദിര്‍ഷ. അതിന് ശേഷം അദ്ദേഹമൊരുക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്. ഈ ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഉര്‍വശി എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
ദിലീപും നാദിര്‍ഷയും ഒരുമിക്കുന്നു
നാദിര്‍ഷ സംവിധാനത്തിലേക്ക് കടക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരുന്നത് ദിലീപിനൊപ്പമുള്ള ചിത്രത്തിന് വേണ്ടിയായിരുന്നു. അഭിമുഖങ്ങളില്‍ ഇരുവരും നിരവധി തവണ ഈ ചോദ്യം നേരിട്ടിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷമുള്ള രണ്ടാമത്തെ ചിത്രത്തില്‍ ഇത് സംഭവിക്കുമെന്ന് കരുതിയിരുന്നു. എന്നാല്‍ കട്ടപ്പനയിലെ ഹൃത്വിക് റോഷന്റെ തമിഴ് റീമേക്കാണ് അടുത്തതെന്നായിരുന്നു നാദിര്‍ഷ വ്യക്തമാക്കിയത്. ചിത്രത്തിന്രെ പ്രാരംഭ ഘട്ട ജോലി ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
നായികയായി ഉര്‍വശി?
കേശു ഈ വീടിന്റെ നാഥന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഉര്‍വശി എത്തുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയ സജീവ് പാഴൂരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. ഈ സിനിമയുടെ തിരക്കഥ പുരോഗമിച്ച് വരുന്നതേയുള്ളൂ. കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
നിലവിലെ ചിത്രങ്ങള്‍
രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന കമ്മാരസംഭവത്തിന്റെ അവസാന ഘട്ട ജോലികള്‍ പുരോഗമിച്ച് വരികയാണ്. ഈ സിനിമ പൂര്‍ത്തിയാക്കിയാലുടന്‍ അടുത്ത ചിത്രമായ പ്രൊഫസര്‍ ഡിങ്കനിലേക്ക് ദിലീപ് ജോയിന്‍ ചെയ്യും. അജിത് ഫ്രം തുറുപ്പുകോട്ടൈയുടെ തിരക്കിലാണ് നാദിര്‍ഷ. രണ്ട് പേരുടെയും നിലവിലെ പ്രൊജക്ടുകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ ഈ ചിത്രം തുടങ്ങുകയുള്ളൂ.
താരനിര്‍ണ്ണയം പൂര്‍ത്തിയായിട്ടില്ല
ഷഷ്ഠി പൂര്‍ത്തി ആഘോഷിച്ച വൃദ്ധനായ കേശുവിനെയാണ് ദിലീപ് അവതരിപ്പിക്കുന്നതെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെയും ദിലീപ് വൃദ്ധ വേഷത്തില്‍ എത്തിയിരുന്നു. പുതിയ സിനിമയായ കമ്മാരംസഭവത്തിലും അത്തരത്തിലൊരു ഗെറ്റപ്പുണ്ട്. തിരക്കഥ പൂര്ത്തിയാവുന്നതിനനുസരിച്ചേ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടാന്‍ കഴിയൂവെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ദിലീപിനെയും ഉര്‍വശിയേയും കൂടാതെ ചിത്രത്തില്‍ അഭിനയിക്കുന്നവരെക്കുറിച്ചുള്ള വിവരവും പുറത്തുവന്നിട്ടില്ല.
Click Here : – ദിലീപിന്റെ നായികയായി ഉര്‍വശി? കേശു ഈ വീടിന്റെ നാഥനിലൂടെ അത് സംഭവിക്കുമോ?