Bollywood Film News

ദീപികയും രണ്‍വീറും വിവാഹിതരാകുന്നു! ഷോപ്പിംഗ് തുടങ്ങി…

ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം നിറഞ്ഞ് നിന്ന പലതാരങ്ങളും വിവാഹിതരാകുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷം ബോളിവുഡ് സുന്ദരി അനുഷ്‌ക ശര്‍മ്മയും വിരാട് കോലിയും വിവാഹിതരായതും, കഴിഞ്ഞ ദിവസം തെന്നിന്ത്യന്‍ നടി ശ്രിയ ശരണിന്റെ വിവാഹവുമെല്ലാം ആരാധകര്‍ മുന്‍പെ പ്രവചിച്ചവയായിരുന്നു. ഇന്ത്യന്‍ സിനിമാ ലോകം ഇനി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു താരവിവാഹം കൂടിയുണ്ട്. ബോളിവുഡ് സുന്ദരി ദീപിക പദുക്കോണിന്റെയും നടന്‍ രണ്‍വീര്‍ സിംഗിന്റേതും. അടുത്ത് തന്നെ ഇരുവരും വിവാഹം കഴിക്കുന്നതായി വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വിവാഹത്തിന് വേണ്ടിയുള്ള ഷോപ്പിംഗ് ദിപീക തുടങ്ങിയിരിക്കുകയാണെന്നാണ്.

ദീപികയും രണ്‍വീറും..

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന താരങ്ങളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും അടുത്ത് തന്നെ വിവാഹിതരകാന്‍ പോവുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായി താരങ്ങള്‍ ഇക്കാര്യത്തെ കുറിച്ച് ഒന്നും തന്നെ തുറന്ന് പറഞ്ഞിട്ടില്ല. വിവാഹത്തിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം തുടങ്ങിയിരിക്കുകയാണ്. ദീപികയുടെ അമ്മയായ ഉജാല പദുക്കോണും സഹോദരി അനിഷ പദുക്കോണും വിവാഹത്തിന് വേണ്ടിയുള്ള ഷോപ്പിംഗ് ബാംഗ്ലൂരില്‍ നിന്നും തുടങ്ങിയിരിക്കുകയാണ്. നടിയും ബാംഗ്ലൂരില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിവാഹ പാര്‍ട്ടി

നടിയുടെ വിവാഹ പാര്‍ട്ടി ബാംഗ്ലൂരില്‍ നിന്നും നടത്തുമെന്നാണ് പറയുന്നത്. അതില്‍ നടിയുടെ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളുവെന്നുമാണ് സൂചന. മാത്രമല്ല പദൂക്കോണ്‍ കുടുംബത്തിലെ സ്ത്രീകളെല്ലെം ദീപികയ്ക്ക് വേണ്ടി പുതിയ ആഭാരണങ്ങള്‍ എടുക്കുന്നതിനും മറ്റും തിരക്ക് പിടിച്ചുള്ള ഓട്ടത്തിലാണ്. അടുത്ത ദിവസങ്ങളില്‍ ദീപികയെ കുറിച്ച് രണ്‍വീര്‍ തുറന്ന് സംസാരിച്ചിരുന്നു. വിവാഹത്തിന് മുന്നോടിയായിട്ടാണ് ഇതുപോലെയുള്ള കാര്യങ്ങള്‍ സംസാരിച്ചിരിക്കുന്നതെന്നാണ് ഇപ്പോള്‍ ആരാധകരുടെ പ്രതികരണം. എന്തായാലും അടുത്ത ദിവസങ്ങളില്‍ ഒരു സന്തോഷ വാര്‍ത്ത കേള്‍ക്കാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

രണ്‍വീര്‍ പറഞ്ഞത്..

അഞ്ചു വര്‍ഷങ്ങളായി ദീപികയും രണ്‍വീറും പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസമായിരുന്നു ദീപികയെ കുറിച്ച് രണ്‍വീര്‍ തുറന്ന് പറഞ്ഞത്. പരസ്പര ബന്ധമാണ് ഞങ്ങള്‍ തമ്മിലുള്ളതെന്നും അഭിനേതാവെന്ന നിലയില്‍ തനിക്ക് ദീപികയോട് വലിയ ബഹുമാനമാണുള്ളതെന്നും ദീപികയെ പോലൊരു കൂട്ടുകാരിയെ ജീവിതത്തില്‍ കിട്ടിയതില്‍ താന്‍ അനുഗ്രഹീതനാണെന്നും രണ്‍വീര്‍ പറയുന്നു. മാത്രമല്ല ഒരു കലാകാരി എന്ന നിലയില്‍ ദീപികയില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. ഇക്കാര്യങ്ങളെല്ലാം എത്തി നില്‍ക്കുന്നത് താരവിവാഹത്തിലേക്കാണെന്നാണ് സൂചന.

പത്മാവതില്‍ ഒന്നിച്ചു..

ജനുവരി 5 ന് ദീപികയുടെ പിറന്നാള്‍ ആഘോഷവും ഏറെ ശ്രദ്ധനേടിയിരുന്നു. പിറന്നാള്‍ ദിനത്തില്‍ രണ്‍വീര്‍ സിംഗിന്റെ മാതാപിതാക്കള്‍ ആഡംബരത്തില്‍ പൊതിഞ്ഞെടുത്തൊരു ബംഗ്ലാവ് ദീപികക്ക് ഒരു സമ്മാനം കൊടുത്തതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രണ്ട് താരങ്ങളുടെയും കുടുംബങ്ങള്‍ തമ്മില്‍ അടുത്ത സൗഹൃത്തിലുമാണ്. അവസാനമായി ഇരുവരും ഒന്നിച്ചഭിനയിച്ചത് പത്മാവത് എന്ന സിനിമയിലായിരുന്നു. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സിനിമ വലിയ വിവാദങ്ങള്‍ക്ക് ശേഷമായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ദീപികയ്ക്ക് വധഭീഷണി വരെ ഉണ്ടാവുകയും ചെയ്തിരുന്നു. എന്നാല്‍ അതൊന്നും സിനിമയെയോ അണിയറ പ്രവര്‍ത്തകരെയോ ബാധിച്ചിരുന്നില്ല.

Click Here : – ദീപികയും രണ്‍വീറും വിവാഹിതരാകുന്നു! ഷോപ്പിംഗ് തുടങ്ങി…  

Leave a Reply